ശ്രീനാരായണ ധർമ്മ പരിപാലന യോഗം,മുംബൈ-താനെ വനിതാസംഘം യൂണിയന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സുമ രഞ്ജിത്ത് – വാഷി (പ്രസിഡന്റ്),ബീന സുനിൽ കുമാർ – മലാഡ് (വൈസ് പ്രസിഡന്റ്),ശോഭ വാസുദേവൻ – മലാഡ് (സെക്രട്ടറി),ഷിജി ശിവദാസൻ -സാക്കിനാക്ക (ഖജാൻജി),മിഥുന അജിത്ത് – ഭാണ്ഡൂപ്,വസുമതി രാജൻ -ഐരോളി,സജിനി അനിൽകുമാർ – നല്ലസോപ്പാറ,സുലേഖ ബാബു – കല്യാൺ ഈസ്റ്റ്, ബിന്ദു രവീന്ദ്രൻ – ഡോംബിവലി എന്നിവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

സ്‌മിത ഗോപാലകൃഷ്ണൻ – നെരൂൾ,ബേബി പുരുഷോത്തമൻ – കല്യാൺ ഈസ്റ്റ്, ലത സുഭാഷ് – വാഷി എന്നിവരെയാണ് കേന്ദ്രകമ്മിറ്റി പ്രതിനിധികളായി തെരെഞ്ഞെടുത്തത്. മൂന്ന് വർഷമാണ് ഭരണസമിതിയുടെ കാലാവധി. യൂണിയന്റെ ആറ്,ഏഴ്,എട്ട് എന്നി വാർഷിക പൊതുയോഗം സംയുക്തമായി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ജഗദമ്മ മോഹന്റെ ആദ്ധ്യക്ഷതയിൽ യൂണിയൻ ആസ്ഥാനത്ത് നടന്നു.
യൂണിയൻ പ്രസിഡന്റ് എം.ബിജു കുമാർ, സെക്രട്ടറി ബിനു സുരേന്ദ്രൻ, കോർഡിനേറ്റർ ബി.സുശീലൻ, വനിതാസംഘം വൈസ് പ്രസിഡന്റ് സ്മിത അനിൽകുമാർ,സെക്രട്ടറി സുമ ജയദാസ്,ഖജാൻജി സുധ ഭാരതി,കമ്മിറ്റി അംഗങ്ങളായ സുശീല സുഗതൻ,ബേബി പുരുഷോത്തമൻ,ഓമന സുഗണൻ,ഷിജി ശിവദാസൻ എന്നിവരോടൊപ്പം പൊതുയോഗ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
സ്ഥാനമൊഴിയുന്ന ഒൻപത് വർഷം വനിതാസംഘം യൂണിയൻ ഭരണ സമിതിയിൽ സേവനമനുഷ്ഠിച്ച പ്രസിഡന്റ് ജഗദമ്മ മോഹൻ,വൈസ് പ്രസിഡന്റ് സ്മിത അനിൽകുമാർ,സെക്രട്ടറി സുമ ജയദാസ്,ഖജാൻജി സുധ ഭാരതി, മുൻ കമ്മിറ്റി അംഗം ഓമന മോഹൻ എന്നിവർക്ക് പ്രത്യേക ആദരവ് നൽകി. കൂടാതെ മുൻ കമ്മിറ്റി അംഗങ്ങളായ സുശീല സുഗതൻ, ഓമന സുഗണൻ,ഷിജി ശിവദാസൻ എന്നിവർക്കൊപ്പം പുതുതായി ചുമതലയേറ്റവരെയും യോഗത്തിൽ ആദരിച്ചു .
ജനനന്മ മുന്നിൽ കണ്ടുകൊണ്ടായിരിക്കും അടുത്ത മൂന്ന് വർഷത്തേക്കുള്ള പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും മികച്ച പ്രവർത്തനത്തിലൂടെ യൂണിയനെയും അംഗങ്ങളെയും മുന്നോട്ട് നയിക്കുമെന്നും പുതുതായി ചുമതലയേറ്റ പ്രസിഡന്റ് സുമ രഞ്ജിത്ത് പറഞ്ഞു,
കൂട്ടായ പ്രവർത്തനങ്ങളിലൂടെ യൂണിയൻ കർമ്മ പദ്ധതികൾ കൂടുതൽ അംഗങ്ങളിൽ എത്തിക്കാൻ പരിശ്രമിക്കുമെന്ന് പുതുതായി ചുമതലയേറ്റ സെക്രട്ടറി ശോഭ വാസുദേവൻ വ്യക്തമാക്കി .
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
- നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു