പ്രവാസി തിരിച്ചറിയൽ കാർഡ് ക്യാമ്പിന് മീരാ റോഡിൽ മികച്ച ജനപങ്കാളിത്തം; 271 പേർ രജിസ്റ്റർ ചെയ്തു

0

മീരാ റോഡിൽ സംഘടിപ്പിച്ച നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ് രജിട്രേഷൻ ക്യാമ്പ് വൻ വിജയമായി.
ക്യാമ്പിൽ പങ്കെടുത്ത 271 പേരാണ് പ്രവാസി കാർഡ് രജിസ്റ്റർ ചെയ്തത്. മുംബൈയിലെ നോർക്ക റൂട്ട്സ് എൻ ആർ കെ ഡെവലപ്മെന്റ് ഓഫീസർ ഷമീം ഖാൻ ക്യാമ്പിന് നേതൃത്വം നൽകി.

മീരാ റോഡ് മലയാളീ സമാജത്തിന്റെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ ദിവസം രാവിലെ 10 മുതൽ 2 മണി വരെ ശ്രീനാരായണ മന്ദിര സമിതി ഹാളിൽ വെച്ച് ക്യാമ്പ് സംഘടിപ്പിച്ചത്.

ഇന്ത്യക്കകത്തും ഇന്ത്യക്ക് പുറത്തും താമസിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയാണ് പ്രവാസി തിരിച്ചറിയൽ കാർഡ്.

പ്രവാസി ഐഡി കാർഡ്, പ്രവാസികൾക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്നതിലുപരി ഇൻഷുറൻസ് കാർഡിനും മറ്റ് സേവനങ്ങൾക്കുള്ള അടിസ്ഥാന രേഖയും കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here