ട്രൂ ഇന്ത്യൻ ഡാൻസ് അക്കാഡമിയുടെ വാർഷികാഘോഷം ചലച്ചിത്ര നടി സുമ മുകുന്ദൻ ഉത്‌ഘാടനം ചെയ്തു.
പോയ വർഷം പുറത്തിറങ്ങിയ ഷെർണി എന്ന ബോളിവുഡ് സിനിമയിൽ വിദ്യ ബാലന്റെ അമ്മയായി അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയ സുമ മുകുന്ദൻ മുംബൈയിലെ അറിയപ്പെടുന്ന നാടക അഭിനേത്രി കൂടിയാണ്. ഏകദേശം എഴുപത്തി അഞ്ചോളം നാടകങ്ങളിൽ അഞ്ഞൂറിലേറെ സ്റ്റേജുകളിൽ അഭിനയിച്ചിട്ടുള്ള സുമ മുകുന്ദൻ ഷോർട്ട് ഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ക്ലാസ്സിക്കൽ ഡാൻസ് നൈറ്റ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ കുട്ടികളുടെയും , മുതിർന്നവരുടെയും നൃത്ത നൃത്ത്യങ്ങൾ കാണികളുടെ മനം കവർന്നു .
പ്രമുഖ ഡാൻസ് റിയാലിറ്റി ഷോ താരം ശ്വേതാ വാരിയരും അമ്മയും ഗുരുവുമായ അംബിക വാരസ്യാരും ചേർന്നവതരിപ്പിച്ച നൃത്തം നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്. ഇതാദ്യമായാണ് അമ്മയും മകളും ഒരുമിച്ചു നൃത്തവേദി പങ്കിടുന്നത്
മുംബൈ സർവ്വകലാശാല സ്വർണ്ണ മെഡൽ ജേതാവായ അമൃത ആർ നായർ, ഡോ. ഡെയ്സി ജോസഫ്, അശ്വതി പ്രേമൻ എന്നിവരുടെ ഗാനാലാപനവും അരങ്ങേറി.
ജനുവരി 28 നു , വൈകീട്ട് 6 നാണ് ഡോംബിവിലിയിലെ പലാവ സിറ്റിയിലെ കസാരിയോ ആംഫി തീയറ്ററിൽ വച്ച് ട്രൂ ഇന്ത്യൻ വാർഷികം സംഘടിപ്പിച്ചത്. സിന്ധു നായർ ചടങ്ങുകൾ നിയന്ത്രിച്ചു.
പലാവ സിറ്റിയിലെ വിവിധ സംസ്കാരിക സംഘടനാ പ്രവർത്തകർക്കൊപ്പം പ്രമുഖ എഴുത്തുകാരി ഡോ. ശശികല പണിക്കർ, പ്രേമൻ ഇല്ലത്ത്, ടി ആർ .ചന്ദ്രൻ , സി .വാസവൻ , അഡ്വ . പത്മ ദിവാകരൻ, മനോജ് കുമാർ നായർ ( തനിമ ), ബിജു രാജ് ( തനിമ ) , കെ.സി. വേണുഗോപാൽ , മനോജ്. ജി . നായർ, ഐ .ജി. മനോജ് പിഷാരടി , സുരേന്ദ്രൻ നാഥൻ മേനോൻ, ജോസ് വർഗീസ്, വിജിതാശ്വൻ നായർ എന്നിവരും പങ്കെടുത്തു .
- ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം
- കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ
- പ്രവാസികൾക്കായി പൊതുവേദിയൊരുക്കി ഫൊക്കാന; മുംബൈ യോഗത്തിൽ പിന്തുണയുമായി കേരളീയ കേന്ദ്ര സംഘടന
- മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും വേണമെന്ന് സുരേന്ദ്രബാബു
- മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി