ട്രെയിൻ യാത്ര പ്രശ്ന പരിഹാരത്തിനായി പിന്തുണ പ്രഖ്യാപിച്ച് കൊങ്കൺ മേഖല യാത്രാസമ്മേളനം.

0

കൊങ്കൺ മേഖലയിലെ പ്രവാസി മലയാളി സംഘടനകളുടെ സഹകരണത്തോടെ ഫെയ്മ മഹാരാഷ്ട്രയും കൊങ്കൺ മലയാളി ഫെഡറേഷനും സംയുക്തമായി മഹാഡ് മലയാളി സമാജത്തിന്റെ സഹകരണത്തോടെ മഹാഡ് മലയാളി സമാജം ഹാളിൽ കൂടിയ കൊങ്കൺ മേഖലാ യാത്ര കൺവെൻഷനിൽ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.

കൊങ്കൺ മലയാളി ഫെഡറേഷൻ പ്രസിഡന്റ് രമേശ് നായർ അധ്യക്ഷനായിരുന്ന യാത്രാ സമ്മേളനത്തിൽ കൺവെൻഷൻ ചീഫ് കോർഡിനേറ്റർ സാം വർഗ്ഗീസ് സ്വാഗതം ആശംസിച്ചു. ഫെയ്മ വർക്കിങ്ങ് പ്രസിഡന്റ് കെ.എം മോഹൻ കൺവെൻഷൻ ഉൽഘാടനം ചെയ്തു.

മഹാരാഷ്ട്ര യാത്രാ സഹായവേദി ജനറൽ കൺവീനർ K.Y.സുധീർ , കൊങ്കൺ മലയാളി ഫെഡറേഷൻ ജന.സെക്രട്ടറി K.T.രാമകൃഷ്ണൻ, ഫെയ്മ കൊങ്കൺ സോണൽ അധ്യക്ഷൻ K.S.വൽസൻ , C.സോമരാജൻ (അലിബാഗ് മലയാളി അസോസിയേഷൻ), ഷിബു കുമാർ (പെൺ മലയാളി സമാജം), C.N.ചന്ദ്രരാജ് (നാഗോത്താന മലയാളി സമാജം),ബൈനു.P.ജോർജ്ജ് ( മഹാഡ് മലയാളി സമാജം), P.K.ചിദംബരൻ( ഖേഡ് മലയാളി സമാജം) തുടങ്ങിയ പ്രതിനിധികൾ വിവിധ റെയിൽ യാത്രാ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസാരിച്ചു.

“മഹാരാഷ്ട്രയിലെ പ്രവാസി മലയാളികളുടെ യാത്ര വിഷയങ്ങൾ പരിഹരിക്കാൻ എല്ലാവിധ പിന്തുണയും” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് കൊങ്കൺ മേഖലയിലുള്ള സംഘടനകളുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി ക്രോഡീകരിച്ച് നിവേദനം നൽകണമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

കൊങ്കൺ മേഖല യാത്ര സഹായ വേദി എന്ന ജനകീയക്കമ്മറ്റി രൂപീകരിക്കുകയും ചെയർമാനായി സാം വർഗ്ഗീസും, കൺവീനറായി O.K.സുരേഷും ജോയിന്റ് കൺവീനറായി V.സഹദേവനും അംഗങ്ങളായി 21 പേരടങ്ങുന്ന കമ്മറ്റിയും യോഗം തെരഞ്ഞെടുത്തു. കൊങ്കൺ മേഖലയിലെ എല്ലാ പ്രദേശങ്ങളുടെയും പ്രാതിനിധ്യത്തിനായി 29 സംഘടനകളിൽ നിന്നും ഒരംഗം എന്ന നിലയിൽ ഈ കമ്മറ്റിയിൽ ഉൾപ്പെടുത്തുവാനും തീരുമാനിച്ചു.

മഹാഡ് മലയാളി സമാജം ജന. സെക്രട്ടറി പ്രമോദ് നായർ യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here