നാടൻ പാട്ടിനെ ഉത്സവമാക്കി മുംബൈയിലെ പ്രതിഭകൾ

0

ക്രിസ്‌മസ്സ്‌ നവവത്സരാഘോഷത്തിന്റെ ഭാഗമായി കല്യാൺ സെൻട്രൽ കൈരളി സമാജം സംഘടിപ്പിച്ച നാടൻ പാട്ടു മത്സരത്തിൽ മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനകളെ പ്രതിനിധീകരിച്ച് 10 ടീമുകളാണ് മാറ്റുരച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളുമായി മുംബൈയിലെ പ്രതിഭകൾ മത്സരവേദിയെ ത്രസിപ്പിച്ചപ്പോൾ സദസ്സ് ഒന്നടങ്കം ആവേശത്തിലായി. ഗായകനും നടനും കവിയുമായ മധു നമ്പ്യാർ, നടനും നാടൻ പാട്ട് കലാകാരനുമായ വിനയൻ കളത്തൂർ എന്നിവരായിരുന്നു വിധികർത്താക്കൾ

ജനുവരി 29 ഞായറാഴ്ച 3 മണി മുതൽ ആരംഭിച്ച മത്സരത്തിനായി കല്യാൺ വെസ്റ്റിലെ ഡോൺ ബോസ്കോ സ്കൂൾ അങ്കണം വേദിയായി.

ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ കെയർ ഫോർ മുംബൈ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറിയുമായ എം കെ നവാസ് മുഖ്യാതിഥിയായിരുന്നു. സമാജം ഭാരവാഹിയും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറിയുമായ പോൾ പറപ്പിള്ളി അധ്യക്ഷനായിരുന്നു. പോൾ പറപ്പിള്ളി അധ്യക്ഷനായിരുന്നു. സെൻട്രൽ കല്യാൺ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ്, കൈരളി ടി വി മഹാരാഷ്ട്ര പ്രതിനിധി പ്രേംലാൽ എന്നിവർ വിശിഷ്ടാത്ഥികളായിരുന്നു. സമാജം ഭാരവാഹികളായ തോമസ് ഡേവിസ്, മോഹനൻ കുറുപ്പ്, രാജൻ പി കെ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

2nd Prize – Vasai Team

മത്സരത്തിൽ വസായിയിൽ നിന്നുള്ള ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരത്തിലെ വിജയികൾക്ക് ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനമായി 15000 രൂപയും പോൾ പറപ്പിള്ളി , ഡോ ഉമ്മൻ ഡേവിഡ് എന്നിവർ കൈമാറി. മൂന്നാം സ്ഥാനം തേടിയ ഡോംബിവ്‌ലി കേരളീയ സമാജം ടീമിന് 10000 രൂപയും സമ്മാനമായി ലഭിച്ചു.

പാട്ടിന്റെ വായ്‌മൊഴിയും തനത് ആലാപന ശൈലിയും താളബോധവും അവതാരകരുടെ സംയോജനവുമാണ് വിധികർത്താക്കൾ വിലയിരുത്തിയത്.

3rd Prize – Dombivli Keraleeya Samajam team

LEAVE A REPLY

Please enter your comment!
Please enter your name here