ട്രെയിൻ യാത്രാ പ്രശ്ന പരിഹാരത്തിനായി ഒറ്റകെട്ടായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് മുംബൈ മധ്യമേഖല യാത്രാ സമ്മേളനം

0

കേരളാ സമാജം ഡോംബിവലിയുടെ നേതൃത്വത്തിൽ ഫെയ്മ മഹാരാഷ്ട്രയുടെ സഹകരണത്തോടുകൂടി മുംബൈ മധ്യ മേഖല യാത്ര സമ്മേളനം ഡോംബിവലി കേരളാ സമാജം കമ്പൽപ്പാട മോഡൽ കോളേജിൽ കൂടിയ യാത്ര കൺവെൻഷനിൽ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.

കേരളാ സമാജം ഡോംബിവലി പ്രസിഡന്റ് രാധകൃഷ്ണ നായർ അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ സ്വാഗതം ആശംസിച്ചു. കേരളാ സമാജം ഡോംബിവലി ചെയർമാൻ വർഗ്ഗീസ് ഡാനിയൽ കൺവെൻഷൻ ഉൽഘാടനം ചെയ്തു.
.
ഫെയ്മ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി പി. പി.അശോകൻ, ഇ.പി വാസു, സുരേഷ് കുമാർ ബദലാപ്പൂർ ,വി.രാമകൃഷ്ണൻ, സി.എച്.ബാലക്കുറുപ്പ്, കേശവ മേനോൻ , രവീന്ദ്രനാഥ് മുതലായവർ ചർച്ചയിൽ പങ്കെടുത്തു.

മുംബൈ മലയാളികൾ പൊതുവെ അനുഭവിക്കുന്ന യാത്ര ദുരിതങ്ങളും,കുതിച്ചുയരുന്ന വിമാന യാത്ര ടിക്കറ്റുകളുടെ നിരക്കും ട്രെയിൻ യാത്ര പ്രശ്നങ്ങളും പ്രശ്നപരിഹാരത്തിനായി മുംബൈ മലയാളികൾ ഒത്തൊരുമയോടെ നിൽക്കേണ്ട ആവശ്യകതയും യോഗത്തിൽ ചർച്ച ചെയ്തു.

ഭാവി പരിപാടികൾ ചർച്ച ചെയ്ത് പ്രാവർത്തികമാക്കുവാൻ കേരളീയ സമാജ ഭരണസമിതിയുടെ മേൽനോട്ടത്തിൽ, ഫെയ്മ മഹാരാഷ്ട്രയുടെ സഹകരണത്തോടെ പ്രവർത്തിക്കുവാൻ മധ്യമേഖല യാത്ര സഹായവേദി എന്ന സമിതി രൂപീകരിച്ചു. ചെയർമാനായി ഇ പി വാസു കൂടാതെ കൺവീനർമാരായി സുരേഷ്കുമാർ ബദലാപ്പൂർ, രാമകൃഷ്ണൻ, കേശവ മേനോൻ എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ 15 പേരടങ്ങിയ കമ്മറ്റി അംഗങ്ങളേയും യോഗത്തിൽ തെരഞ്ഞെടുത്തു. മുംബൈ മധ്യ മേഖലയിലെ എല്ലാ പ്രദേശങ്ങളിലെ മലയാളി സംഘടനകളുടെ പ്രാതിനിധികളെ ഓരോ സംഘടനകളിൽ നിന്ന് ഒരാൾ എന്ന നിലയിൽ കമ്മറ്റിയിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു.

കേരളാ സമാജം ഡോംബിവലി ജനറൽ സെക്രട്ടറി രാജശേഖരൻ യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here