രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ജേതാവിന് ആത്മയുടെ ആദരം

0

രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ ജേതാവായ ശ്രീ ശൈലേഷ് നായരെ ആൾ തനെ മലയാളി അസ്സോസിയേഷൻ (ആത്മ) ൻ്റെ നേതൃത്വത്തിൽ ജനുവരി 29, ഞായറാഴ്ച രാവിലെ 10 മണിക്ക്, ലേക് സിറ്റി മലയാളി അസ്സോസിയേഷൻ്റെ ഓഫീസിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ ആദരിക്കുകയുണ്ടായി.

താനെ, വർത്തക് നഗർ നിവാസിയായ ശൈലേഷ് നായർ റെവന്യൂ ഇൻ്റലിജൻസിൽ സീനിയർ ഇൻ്റലിജൻസ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.

ലേക് സിറ്റി മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് V.G. കൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആത്മ പ്രസിഡൻ്റ് ശശികുമാർ അഭിനന്ദന പ്രസംഗം നടത്തി. ശൈലേഷ് നായരുടെ പിതാവ്, അന്തരിച്ച നൂറനാട് വാസവൻ നായർ നൽകിയ സേവനങ്ങളെ ശശി കുമാർ നായർ അനുസ്മരിച്ചു.

ശൈലേഷ് നായർ തൻ്റെ ഔദ്യോഗിക ജീവിതം ഹ്രസ്വമായി കോറിയിട്ടു. ആത്മയുടെ മുൻ പ്രസിഡൻ്റ് G. S പിള്ള ആശംസ നേർന്ന് സംസാരിച്ചു. ആത്മ ജനറൽ സെക്രട്ടറി മന്മദ കുമാർ നന്ദി രേഖപ്പെടുത്തി. ആത്മയുടെ വിവിധ അംഗ സംഘടനകളുടെ ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here