ദൈവദശകം നൃത്താവിഷ്കാരവുമായി മുംബൈ മലയാളി

0

അംബർനാഥ് ബദ്‌ലാപ്പൂർ യൂണിറ്റിന്റെ മുപ്പത്തി ഏഴാമത് പ്രതിഷ്ഠാ ദിനവും കുടുംബ സംഗമവും നടന്നു. കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ നടനഗ്രാമം ഭരണസമിതി അംഗവും ക്ലാസിക്കൽ ഡാൻസറുമായ ഡോ സജീവ് നായർ മുഖ്യാതിഥിയായിരുന്നു.

സ്ഥലം എം എൽ എ ബാലാജി കിണിക്കർ വിശിഷ്ടാതിഥിയായ സാംസ്കാരിക സമ്മേളനത്തിൽ ശ്രീനാരായണ മന്ദിര സമിതി ചെയർമാൻ എൻ മോഹൻദാസ്, പ്രസിഡന്റ് എം ഐ ദാമോദരൻ, ജനറൽ സെക്രട്ടറി ഓ കെ പ്രസാദ്, സോണൽ സെക്രട്ടറിമാരായ പി കെ ആനന്ദൻ, ബാബുക്കുട്ടൻ, പുഷ്പ മാർ ബ്രോസ്, മുരളി വാസു, കൂടാതെ ലോക കേരളസഭാംഗം പി കെ ലാലി, കൈരളി ടി വി മഹാരാഷ്ട്ര പ്രതിനിധി പ്രേംലാൽ തുടങ്ങിയവർ വേദി പങ്കിട്ടു.

മന്ദിര സമിതി മുൻ ജനറൽ സെക്രട്ടറി ഇ പി വാസു, പി കെ രാഘവൻ, ചൈത്ര വിജയൻ, അഡ്വ രാജ്‌കുമാർ, മലയാളഭൂമി ശശിധരൻ നായർ, രതീഷ് നായർ തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.

ശ്രീനാരായണ ഗുരു രചിച്ച ദൈവദശകത്തിന്റെ ദൃശ്യാവിഷ്കാരം വേദിയിൽ അരങ്ങേറി. മനുഷ്യമനസ്സുകൾക്കിടയിൽ മതിൽക്കെട്ടുകൾ പണിയാൻ ശ്രമിക്കുന്ന കാലഘട്ടത്തിൽ ജാതി-മത-വർഗ ചിന്തകൾക്കതീതമായ ഗുരുദേവ സന്ദേശങ്ങൾക്ക് ദൃശ്യാവിഷ്‌കാരം നൽകിയാണ് ഡോ സജീവ് നായർ കൈയ്യടി നേടിയത്. മുംബൈ മലയാളിയായ ഡോ സജീവ് നായർ ഗുരു ഗോപിനാഥിന്റെ ശിഷ്യൻ കൂടിയാണ്

മുംബൈ റീലിൻസ് ഗ്രൂപ്പിൽ സീനിയർ വൈസ് പ്രസിഡന്റ് ആയിരുന്ന സജീവ് നായർ നിലവിൽ ഏഷ്യൻ സ്കൂൾ ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ടെക്നോളജി എന്ന ഗ്ലോബൽ കൺസൽട്ടൻസി കമ്പനിയുടെ മേധാവിയാണ്. ഔദ്യോദിക തിരക്കുകൾക്കിടയിലും നൃത്തത്തിനായി സമയം കണ്ടെത്തിയിരുന്ന സജീവ് ഇതിനകം മുംബൈയിലെ നിരവധി വേദികളിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

ഡോ സജീവ് നായർ ചിട്ടപ്പെടുത്തിയ ഗുരുവിന്റെ വിശ്വപ്രാർത്ഥനയുടെ ദൃശ്യാവിഷ്കാരം ഇതാദ്യമായാണ് മുംബൈയിൽ അരങ്ങേറുന്നത്.

40 ഇന്ത്യൻ ഭാഷകളിലും 60 വിദേശ ഭാഷകളിലുമായി നൂറു ഭാഷകളിലേക്കാണ് ദൈവദശകം ഇതിനകം പരിഭാഷപ്പെടുത്തിയിട്ടുള്ളത്

മഹാഗുരു പറഞ്ഞ വചനങ്ങൾ ഒരു സൂത്രധാരനായി നൃത്ത ഭാവ നാട്യ ഭാഷയിലൂടെ പകർന്നാടുകയായിരുന്നുവെന്ന് ഡോ സജീവ് നായർ പറഞ്ഞു. ദൈവദശകത്തിന്റെ ആദ്യ വേദിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അംബർനാഥിൽ ലഭിച്ചതെന്നും സജിവ് കൂട്ടിച്ചേർത്തു.

മുംബൈ മലയാളിയായ ഡോ സജീവ് നായർ ഗുരു ഗോപിനാഥിന്റെ ശിഷ്യൻ കൂടിയാണ്. എഞ്ചിനീറിങ്ങിൽ ബിരുദവും , ബിരുദാനന്തരബിരുദധവും, ഡോക്ടറേറ്റും ഉള്ള സജീവ് നായർ 20 വർഷത്തിലേറെ ആഗോള വൻകിട സ്ഥാപനങ്ങളിൽ ഉയർന്ന പദവികളിൽ വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here