തീയേറ്ററുകളിലും എലോൺ!! മോഹൻലാൽ ബ്രാൻഡിന് കനത്ത തിരിച്ചടി

0

ഹൻലാലിൻറെ തുടർച്ചയായ പരാജയങ്ങളുടെ കൂടെ ചേർത്ത് വയ്ക്കാവുന്ന ചിത്രമായി ബോക്സ് ഓഫീസിൽ ഒരനക്കവും സൃഷ്ടിക്കാൻ കഴിയാതെ എലോൺ എന്ന ഷാജി കൈലാസ് ചിത്രവും എട്ട് നിലയിൽ പൊട്ടിയിരിക്കയാണ്. തീയേറ്ററുകളിൽ ആളില്ലാതായതോടെ പല സെന്ററുകളിൽ നിന്നും ചിത്രം പൂട്ടികെട്ടി

ചിത്രം പുറത്തിറങ്ങി ഇത് വരെ നേടാനായത് 63 ലക്ഷം രൂപയാണ്. നിർമ്മാണ ചിലവ് രണ്ടര കൊടിയിലധികമായ ചിത്രത്തിന്റെ കളക്ഷൻ പരമാവുധി ഒരു കോടി രൂപ വരെ എത്തിയേക്കാമെന്നാണ് ട്രേഡ് പണ്ഡിറ്റുകൾ പറയുന്നത്. 2009 ൽ റെഡ് ചില്ലീസായിരുന്നു ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം ഷാജിയുടെ കടുവ ഹിറ്റായിരുന്നെങ്കിലും പിന്നീടിറങ്ങിയ കാപ്പ കൂപ്പ് കുത്തിയിരുന്നു.

പ്രതാപ കാലത്തെ മാജിക് തിരിച്ച് പിടിക്കാൻ കഴിയാതെ വലയുകയാണ് സൂപ്പർ താരവും സൂപ്പർ സംവിധായകരും

LEAVE A REPLY

Please enter your comment!
Please enter your name here