നവി മുംബൈയിലെ കേരളഹൗസിന് ജപ്തിഭീഷണി.

0

നവി മുംബൈയിലെ കേരളഹൗസിന് താനെ ജില്ലാ കോടതിയുടെ കണ്ടുകെട്ടാൻ നോട്ടീസ്. ആറു കോടി 47 ലക്ഷം രൂപ അടച്ചില്ലെങ്കിൽ ജപ്തിചെയ്യുമെന്നാണ് കോടതി ഉത്തരവ്. 17 വർഷം പഴക്കമുള്ള കേസാണ് ജപ്തിയിലേക്ക് നയിച്ചത്. കേരളഹൗസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരകൗശല വികസന കോർപ്പറേഷനെതിരായ കേസിലാണ് കോടതി നടപടി.

കരകൗശല വികസന കോർപ്പറേഷന്റെ കൈരളി കേരള ഹൗസ് കെട്ടിടത്തിൽ വാടകയ്ക്കാണ് പ്രവർത്തിക്കുന്നത്.2006 വരെ നരിമാൻ പോയിന്റിലെ ഒരു സ്വകാര്യ ഗ്രൂപ്പിന്റെ കെട്ടിടത്തിലായിരുന്നു കൈരളി പ്രവർത്തിച്ചത്. ഇവർക്ക് വാടകക്കുടിശ്ശിക നൽകാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോഴത്തെ കോടതി നടപടി.

2006-ൽ നരിമാൻ പോയിന്റിലെ കെട്ടിടത്തിൽനിന്ന് കോടതി ഇടപെടലിനെത്തുടർന്ന് ഇറങ്ങേണ്ടി വന്നു. തുടർന്ന് 2009 മുതലാണ് കൈരളിയുടെ പ്രവർത്തനം കേരളഹൗസിലേക്ക് മാറ്റുന്നത്. കൈരളി കേരളഹൗസിൽ വാടകയ്ക്കാണെങ്കിലും ഇപ്പോൾ നോട്ടീസ് ലഭിച്ചത് കേരളഹൗസിനാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. ബോംബെ ഹൈക്കോടതിവഴി അപ്പീലിന് പോകാനുള്ള നീക്കം കരകൗശല വികസന കോർപ്പറേഷൻ നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here