ഭാഷ ഇല്ലാതായാൽ ഒരു സംസ്കാരമാണ് നഷ്ടപ്പെടുന്നതെന്നും ഭാഷയെ സംരക്ഷിക്കേണ്ടതും പുതിയ തലമുറയിലേക്ക് പകർന്നാടുന്നതും നമ്മുടെ കടമയാണെന്നും ഡോ ഉമ്മൻ ഡേവിഡ് പറഞ്ഞു. മാതൃഭാഷയെ കൈവിട്ടാൽ സ്വന്തം ഭാഷ മാത്രമല്ല സംസ്കാരവുമാണ് ശിഥിലമാകുന്നതെന്നും മുംബൈയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ് . ഓർമ്മപ്പെടുത്തി
ലോക് കല്യാൺ മലയാളി അസോസിയേഷന്റെ പതിനേഴാമത് വാർഷികാഘോഷ ചടങ്ങിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്യാൺ ഈസ്റ്റ് ലോക് ഗ്രാം ഗ്രൗണ്ടിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഉമേഷ് മാനേ പാട്ടീൽ മുഖ്യാതിഥിയായിരുന്നു.

സംഘടനയുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളെ എ സി പി പ്രകീർത്തിച്ചു. കേരളത്തിൽ ഒരാഴ്ചയോളം ചിലവിട്ട നാളുകൾ വിവരിച്ച ഉമേഷ് മാനേ പാട്ടീൽ മലയാളികളുടെ ആതിഥേയത്തെ കുറിച്ചും വാചാലനായി.
ചടങ്ങിൽ ഹോളി ഏയ്ഞ്ചൽസ് സ്കൂൾ ഡയറക്ടർ ഡോ . ഉമ്മൻ ഡേവിഡിനെ ആദരിച്ചു.
സിനിമാ ടെലിവിഷൻ താരം അനീഷ് രവിയുടെ കരിക്കേച്ചറും അരങ്ങേറി. സമകാലിക വിഷയങ്ങളെ തന്മയത്വമായി കോർത്തിണക്കി സൗഹൃദവലയത്തെ കൂടെ ചേർത്തും പാട്ട് പാടിയുമാണ് അനീഷ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ തിളങ്ങിയത്.
തുടർന്ന് കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിച്ച സംഗീത പരിപാടിയിൽ മുംബൈ ഗായകൻ ബാബുരാജ് മേനോനും ഗാനങ്ങൾ ആലപിച്ചു. കൈരളി ടി വിയിലെ ഗന്ധർവ്വ സംഗീതത്തിലൂടെ ശ്രദ്ധേയനായ വിൽസ്വരാജ് തുടങ്ങിയവരും സംഗീത സന്ധ്യയെ അവിസ്മരണീയമാക്കി. സംഗീത സംവിധായകൻ രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ കോർത്തിണക്കിയുള്ള ‘പ്രമദവനം വീണ്ടും’ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി
എസ് എസ് സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
Click on facebook logo to view the glimpses of the event:
- ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം
- കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ
- പ്രവാസികൾക്കായി പൊതുവേദിയൊരുക്കി ഫൊക്കാന; മുംബൈ യോഗത്തിൽ പിന്തുണയുമായി കേരളീയ കേന്ദ്ര സംഘടന
- മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും വേണമെന്ന് സുരേന്ദ്രബാബു
- മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി