കൈരളി ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഫെബ്രു. 4, 5 തീയതികളിൽ

0

കൈരളി സി.ബി ഡി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കൈരളി ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഏഴാം എഡിഷൻ ഫെബ്രു. 4, 5 തീയതികളിൽ നെരുൾ ഈസ്റ്റ് സെക്ടർ 19A – (Near Seawoods Staion) അന്താരാഷ്ട്ര നിലവാരത്തിലുള്ള യശ്വന്ത്റാവ് ചവാൻ സ്റ്റേഡിയത്തിൽ നടത്തുവാൻ തീരുമാനിച്ചു..

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദേശീയ /സംസ്ഥാന താരങ്ങൾ അണിനിരക്കുന്ന 16 ടീമുകളാണ് ഈ നോക്കൗട്ട് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ഒന്നും, രണ്ടും സ്ഥാനത്തെത്തുന്ന ടീമുകൾക്ക് യഥാക്രമം കൈരളി ട്രോഫിയും 50000, 25000 രൂപ ക്യാഷ് അവാർഡ് എന്നിവ ലഭിക്കും. പ്ലേയർ ഓഫ് ദ ടൂർണമെന്റ്, പ്ലേയർ ഓഫ് ദ മാച്ച് , ടോപ് സ്കോറർ . ബെസ്റ്റ് ഗോൾകീപ്പർ എന്നീ സമ്മാനങ്ങളും ഉണ്ടായിരിക്കും.

5ാം തീയതി വൈകിട്ട് 6 മണി മുതൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ രാഹുൽ പി കെ മുഖ്യാതിഥിയായിരിക്കും . സമ്മാനദാനച്ചടങ്ങിൽ എം എൽ എമാരായ ഗണേഷ് നായക്, മന്ദ തായ് മാത്രേ എന്നിവരോടൊപ്പം കോർപ്പറേറ്റർമാരും, വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുക്കും .

മത്സരങ്ങൾ കാണുന്നതിനുള്ള സൗജന്യ പാസ് സി.ബി ഡി സെക്ടർ 8 ലുള്ള കൈരളി ഓഫീസിൽ നിന്നോ സ്റ്റേഡിയം കൗണ്ടറിൽ നിന്നോ ലഭിക്കുന്നതാണ്.മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം പ്രാദേശിക ചാനലുകളിലും യൂട്യുബിലും ലഭ്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു

മത്സരശേഷം അടുത്തുള്ള റയിൽവേസ്റ്റേഷനിലേക്ക് യാത്രാ സൗകര്യം കൈരളി ഒരുക്കിയിട്ടുണ്ട്.

For more details :
Kishan Komalan 9769117684
Sanu Sabu 8898771119
Sinu Sabu 9699221119

Venue: Yashwantrao Chavan Ground
Date : February 4 & 5

LEAVE A REPLY

Please enter your comment!
Please enter your name here