കേന്ദ്രീയ നായർ സാംസ്‌കാരിക സംഘ് മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ നായർ മഹാസമ്മേളനം നാളെ ഫെബ്രുവരി 4ന് മുളുണ്ടിലെ കാളിദാസ് നാട്യ മന്ദിറിൽ നടക്കും.
ബദലാപൂർ ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഹരികുമാർ മേനോൻ അധ്യക്ഷത വഹിക്കും.

പ്രശസ്ത കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായിരിക്കും.
മഹാരാഷ്ട്രയിൽ വിവിധ നായർ സംഘടനകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടും.
സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിക്കും. ജനറൽ സെക്രട്ടറി ചെമ്പുർ ബാലകൃഷ്ണൻ നായർ സ്വാഗതവും ട്രഷറർ സുനിൽ ജി നായർ കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ച കഴിഞ്ഞു 3 മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ .
Roadmap to the Venue :
- ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം
- കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ
- പ്രവാസികൾക്കായി പൊതുവേദിയൊരുക്കി ഫൊക്കാന; മുംബൈ യോഗത്തിൽ പിന്തുണയുമായി കേരളീയ കേന്ദ്ര സംഘടന
- മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും വേണമെന്ന് സുരേന്ദ്രബാബു
- മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി