പൂനെ ഡിവിഷൻ യാത്ര ക്ലേശങ്ങൾ; മലയാളി സംഘടനകളുടെ കൺവെൻഷൻ ഫെബ്രു. 5 ന് മീരജിൽ

0

മഹാരാഷ്ട്രയിലെ സെൻട്രൽ റെയിൽവെ പൂനെ ഡിവിഷൻ ഉൾപ്പെടുന്ന പൂനെ,സത്താറ, സാംഗ്ളി, കോലാപ്പൂർ ,സോലാപ്പൂർ , ലാത്തൂർ ജില്ലകളിലെ മലയാളികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണാൻ ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ യാത്ര കൺവെൻഷൻ കൂടുന്നു.

മീരജ് റെയിൽവെ ജംഗ്ഷനു സമീപമുള്ള മീരജ് അർവട്ടിഗി ഹാളിൽ ഫെബ്രുവരി 5 ഞായറാഴ്ച ഉച്ചയ്ക്ക് 1.00 മുതൽ. ആരംഭിക്കുന്ന യോഗത്തിൽ താഴെ പറയുന്ന പ്രധാന ആവശ്യങ്ങൾ നേടിയെടുക്കാനുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.

1)പൂർണ്ണ എക്സ്പ്രസ്സ് ആഴ്ചയിൽ മൂന്നു ദിവസമാക്കുക.
2) പൂർണ്ണ എക്സ്പ്രസ് തിരുവനന്തപുരം വരെ നീട്ടുക.
3) നിർത്തലാക്കിയ മഹാലക്ഷമി എക്സ്പ്രസ് കോലാപൂർ ഹസ്സൻ വഴി മംഗലാപുരം ട്രെയിൻ പുന: സ്ഥാപിച്ച് തിരുവനന്തപുരം വരെ നീട്ടുക.
4) നാഗ്പുർ – ഔറംഗബാദ് – സോളാപ്പൂർ – തിരുവനന്തപുരം പുതിയ ട്രെയിൻ അനുവദിക്കുക.
5) കോൽഹാപ്പൂർ – കൊങ്കൺ റെയിൽ പാതയുടെ പണി ഉടൻ ആരംഭിക്കുക.
6) കേരളത്തിലേക്ക് ഓടുന്ന ട്രെയിനുകളുടെ ശോചനീയാവസ്ഥയ്ക്കും മോഷണങ്ങൾക്കും പരിഹാരം കാണുക.

സമ്മേളനത്തിൽ പങ്കെടുക്കുന്ന സംഘടനകൾ :-
1) ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികൾ
2) കേരള സമാജം സാംഗ്ലി
3) കേരള സമാജം കോലഹാപൂർ
4) കൈരളി സമാജം സത്താറ
5) കേരള സമാജം ലാത്തൂർ
6 ) കേരള സമാജം സോലാപൂർ
സെൻട്രൽ റെയിവെയുമായി ബന്ധപ്പെട്ട മറ്റ് സന്നദ്ധ സംഘടനകളും പങ്കെടുക്കും

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക!

സുരേഷ് കുമാർ ടി.ജി 9422407487
കോർഡിനേറ്റർ
ഫെയ്മ മഹാരാഷ്ട്ര

മധു കുമാർ എ നായർ .. 9421562750
പ്രസിഡൻ്റ് , കേരള സമാജം സാംഗ്ളി

ഷൈജു വി.എ. 9922499414
സെക്രട്ടറി , കേരള സമാജം സാംഗ്ളി

LEAVE A REPLY

Please enter your comment!
Please enter your name here