പ്രഭാത സവാരിക്കിടെ കാണാതായ മലയാളിയെ താമസ സ്ഥലത്തിനടുത്തുള്ള റയിൽവേ ക്രോസിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ മുതലാണ് 81കാരനായ ജോണിയെ കാണാതായത്. സംഭവത്തിൽ പരിഭ്രാന്തരായ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അന്വേഷണത്തിൽ റയിൽവെ ട്രാക്കിൽ നിന്ന് മൃതദേഹം ലഭിച്ച വിവരം അറിയുന്നത്.
ഐരോളി സെക്ടർ 7ൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്ന ജോണി ഈ. പി. തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശിയാണ്.
- ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം
- കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ
- പ്രവാസികൾക്കായി പൊതുവേദിയൊരുക്കി ഫൊക്കാന; മുംബൈ യോഗത്തിൽ പിന്തുണയുമായി കേരളീയ കേന്ദ്ര സംഘടന
- മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും വേണമെന്ന് സുരേന്ദ്രബാബു
- മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി