കൈരളി വൃന്ദാവൻ വാർഷികാഘോഷവും മെറിറ്റ് പുരസ്‌കാര ദാനവും നാളെ

0

കൈരളി കൾച്ചറൽ അസോസിയേഷൻ വൃന്ദാവൻ, താനെയുടെ വാർഷികം ഫെബ്രുവരി അഞ്ചാം തിയ്യതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നതായിരിക്കും.

വൃന്ദാവൻ ശ്രീരംഗ് സ്കൂൾ ഹാളിൽ നടക്കുന്ന ആഘോഷപരിപാടികൾ അസോസിയേഷൻ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, മോഹൻദാസ്, അജിത്കുമാർ, ബാലകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്യും.

തുടർന്ന് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളായ കൈകൊട്ടിക്കളി, നൃത്തങ്ങൾ,
സംഗീതക്കച്ചേരി, ലഘു നാടകം, കോമഡി സ്കിറ്റ്, മലയാളം മിഷൻ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഗാനങ്ങൾ, വനിതാ വിഭാഗം അവതരിപ്പിക്കുന്ന സമൂഹ നൃത്തം എന്നീ പരിപാടികൾ അരങ്ങേറും.

കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിൽ, SSC, HSC, Degree, PG, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. ഭരതൻ മേനോൻ,സുരേഷ്, മോഹൻ മേനോൻ പ്രസാദ്, രവികുമാർ,ശശികുമാർ മേനോൻ, ജിനചന്ദ്രൻ, നാരായണൻ കുട്ടി നമ്പ്യാർ, സുധാകരൻ, ഇ. രാമചന്ദ്രൻ,ശാലിനി പ്രസാദ്, രജനി ബാലകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here