ഹിന്ദു സംഗമം പനവേലിൽ; മന്ത്രി രവീന്ദ്ര ചവാൻ, ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ പങ്കെടുക്കും

0

ഹിന്ദു സേവാ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ, സാമുദായിക സംഘടനകളും, അയ്യപ്പക്ഷേത്ര കമ്മിറ്റികളും, നാരായണീയ പാരായണ സമിതികളും ചേർന്ന് നടത്തുന്ന ഹിന്ദു സംഗമം ഫെബ്രുവരി 5 ഞായറാഴ്ച വൈകിട്ട് നാലുമണി മുതൽ പനവേലിൽ ആരംഭിക്കും.

ന്യൂ പൻവേൽ ഭാത്തിയ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഹിന്ദുസംഗമം സുപ്രസിദ്ധ സിനിമാതാരം ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി രവീന്ദ്ര ചവാൻ മുഖ്യാതിഥിയായിരിക്കും .

പ്രസിദ്ധ സിനിമ സംവിധായകനും സാമൂഹിക പ്രവർത്തകനുമായ അലി അക്ബർ മുഖ്യപ്രഭാഷണം നടത്തും. നാലായിരത്തിലധികം പേർ പങ്കെടുക്കുന്ന മഹാ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

പൻവേൽ താലൂക്കിനും പരിസരത്തുമുള്ള 10 നോഡുകളിൽ നിന്നുള്ളവരായിരിക്കും ചടങ്ങിൽ പങ്കെടുക്കുക . വിവിധ നോഡുകളിൽ നിന്നുള്ള കലാപരിപാടികൾ നാലുമണി മുതൽ ആരംഭിക്കും.

വിവിധ ഹൈന്ദവ സാമുദായിക നേതാക്കളെയും ക്ഷേത്രകമ്മിറ്റി, നാരായണീയ പാരായണ സമിതികൾ തുടങ്ങിയവയുടെ കാര്യകർത്താക്കളെ ചടങ്ങിൽ ആദരിക്കും.

ഹിന്ദു സംഗമത്തോടെനുബന്ധിച്ച് നാല് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവേകാനന്ദ പുരസ്കാരം കോന്നിയൂർ പി പി എം നായർ, കർമ്മ ശ്രേഷ്ഠ പുരസ്കാരം രാജശേഖരൻ നായർ, മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള പുരസ്കാരം ജികെ സുരേഷ് ബാബു, കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് ശ്രീകുമാർ എന്നിവർക്ക് നൽകും.

ഹിന്ദു സംഗമത്തോടെ അനുബന്ധിച്ച് ശ്രീകുമാർ മാവേലിക്കര രചനയും, സംഗീതവും ചെയ്ത് ആലപിച്ച സംഗമഗീതം നേരത്തെ ബദലാപൂർ ആശ്രമം മഠാധിപതി ശ്രീകൃഷ്ണാനന്ദ സരസ്വതി പുറത്തിറക്കിയിരുന്നു.

ചടങ്ങിൽ റാം സേത്ത് താക്കൂർ, പ്രശാന്ത് താക്കൂർ എംഎൽഎ, ശരത് വിനായക ഓഖലെ, സുപ്രസിദ്ധ കോളമിസ്റ്റ് പി ആർ ശിവശങ്കർ, വി എച്ച് പി കൊങ്കൺ പ്രാന്ത് സ്പോക്ക് പേഴ്സൺ ശ്രീരാജ് നായർ, ബിജു കുമാർ, എം ഐ ദാമോദരൻ, ഹരികുമാർ മേനോൻ, സുനിൽ നായർ, എൻ ബി പ്രസാദ് എന്നിവർ ആശംസ പ്രസംഗം നടത്തും.

ജനറൽ കൺവീനർ രാജേഷ് മേനോൻ സ്വാഗതവും രമേശ് കലംബൊലി പ്രമേയവും അവതരിപ്പിക്കും. വൈകിട്ട് 4 മുതൽ മണി മുതൽ നടക്കുന്ന ഹിന്ദു സംഗമത്തിന് വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here