ഗുരുദേവ ഗിരി തീഥാടനത്തിന്റെ പ്രസക്തി വർധിച്ചുവരുന്നതായി സ്വാമി ഋതംഭരാനന്ദ

0

ശിവഗിരി തീർഥാടനത്തിന്റെ ചുവടുപിടിച്ചു നടന്നുവരുന്ന ഗുരുദേവ ഗിരി തീഥാടനത്തിന്റെ പ്രസക്തി വർധിച്ചുവരുന്നതായി ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അഭിപ്രായപ്പെട്ടു.

ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗുരുദേവഗിരി തീർഥാടനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി ഋതംഭരാനന്ദ

മന്ദാമാത്രേ എം. എൽ. എ. മുഖ്യാതിഥിയായിരുന്നു. സമിതി പ്രസിഡന്റ എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സ്വാമി ഗുരുപ്രസാദ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

ഗുരുദേവന്റെ ഉപദേശങ്ങളിൽ പ്രധാനപ്പെട്ടതാണ് വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്നത്. അത് അക്ഷരാർഥത്തിൽ നടപ്പിൽ വരുത്തുന്ന ശ്രീനാരായണ മന്ദിര സമിതി മറ്റു ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് സ്വാമി ഗുരുപ്രസാദ് അഭിപ്രായപ്പെട്ടു. സമിതി ചെയർമാൻ എൻ. മോഹൻദാസ്, വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഓ.കെ. പ്രസാദ് അശോകൻ വേങ്ങര, വി. കെ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.സമിതിയുടെ മുതിർന്ന പേട്രണായ വി.പി.നാണുവിനെ സമ്മേളനത്തിൽ ആദരിച്ചു

ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നുദിവസങ്ങളായി നടന്നുവന്ന മഹോത്സവത്തിൽ ആയിരക്കണക്കിനു ഭക്തർ പങ്കെടുത്തു.

നെരൂൾ ശിവാജിചൗക്കിൽ നിന്ന് രാവിലെ ആരംഭിച്ച തീർഥാടന ഘോഷയാത്ര നെരൂൾ പോലീസ് സീനിയർ ഇൻസ്പെക്ടർ മനോജ് ചവാൻ പീതപതാക വീശി ഉദ്ഘാടനം ചെയ്തു.

മുംബൈ കൂടാതെ പുണെ, നാസിക് തുടങ്ങി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മന്ദിരസമിതിയുടെ 41 യൂണിറ്റുകളിൽ നിന്നായി ആയിരക്കണക്കിന് ഗുരുഭക്തർ മൂന്ന് ദിവസങ്ങളിലായി നടന്ന ചടങ്ങുകളിൽ പങ്കെടുത്തു. കേരളം, ഭോപാൽ, സൂറത്ത്, സിൽവാസ, നാസിക്ക്, ഭിലായ്, ദുബായ്, അമേരിക്ക, യു.കെ. തുടങ്ങിയസ്ഥലങ്ങളിൽനിന്നുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും അണിചേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here