മലയാളം മിഷൻ മുംബൈ ചാപ്റ്റർ നാസിക് മേഖലയുടെ നേതൃത്വത്തിൽ മലയാള ഭാഷാ സംഗമം സംഘടിപ്പിച്ചു. നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓഫീസിൽ ചേർന്ന ചടങ്ങിൽ മേഖല പ്രസിഡന്റ് കെ. പി. എസ്. നായർ അധ്യക്ഷത വഹിച്ചു. നാസിക് ഡിസ്‌ട്രിക്റ്റ് അസിസ്റ്റന്റ് കളക്ടർ ജിതിൻ റഹ്മാൻ IAS മലയാള ഭാഷാ സംഗമം ഉദ്ഘാടനം ചെയ്തു.
എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യവുമായി അണി ചേർന്ന് ഭാഷാ സംഗമത്തിന് എല്ലാ വിധ പിന്തുണയും വാഗ്ധാനം ചെയ്താണ് വിശിഷ്ടാതിഥിയായിരുന്ന മലയാളിയായ അസിസ്റ്റന്റ് കളക്ടർ മടങ്ങിയത്.
മേഖല ട്രഷറർ ബിജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. മലയാളം മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് കോർഡിനേറ്റർ ബാബുക്കുട്ടി ജോൺ, വിദഗ്ദ്ധ സമിതി അംഗം ജയ കുറുപ്പ്, അദ്ധ്യാപിക വിനീത ഹരി എന്നിവർ സംസാരിച്ചു. തുടർന്ന് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള, വർക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ ട്രഷറർ രാധാകൃഷ്ണ പിള്ള, കേരള സേവാ സമിതി പ്രസിഡന്റ് രഞ്ജിത്ത് നായർ, സെക്രട്ടറി ജി മുരളി നായർ , എൻ എസ് എസ് പ്രസിഡന്റ് രവീന്ദ്രൻ നായർ , സെക്രട്ടറി പ്രശാന്ത് നായർ, അസംബ്ളീസ് ഓഫ് ഗോഡ് ചർച്ച് പാസ്റ്റർ സിബി തോമസ് ശാരോൻ ഷാലിയൊ , ദ്വാരക അയ്യപ്പ ക്ഷേത്രം പ്രസിഡന്റ് സി ആർ രാജൻ, പി കെ ജി പണിക്കർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മുംബൈ ചാപ്റ്റർ വൈസ് പ്രസിഡന്റ് ഉണ്ണി വി ജോർജ് നന്ദി പ്രകാശിപ്പിച്ചു.
- ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം
- കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ
- പ്രവാസികൾക്കായി പൊതുവേദിയൊരുക്കി ഫൊക്കാന; മുംബൈ യോഗത്തിൽ പിന്തുണയുമായി കേരളീയ കേന്ദ്ര സംഘടന
- മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും വേണമെന്ന് സുരേന്ദ്രബാബു
- മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി