ട്രെയിൻ യാത്ര പ്രശ്ന പരിഹാരത്തിനായി ഒറ്റകെട്ടായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് പൂനെ സോണൽ യാത്രാ സമ്മേളനം

0

ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ വിവിധ മേഖലകളിലെ യാത്രാ ദുരിതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും പരിഹാരത്തിനായി കർമ്മപദ്ധതികൾ ആവിഷ്കരിക്കുവാനുമായി നടക്കുന്ന യാത്ര സമ്മേളനത്തിന്റെ ഭാഗമായി പുനെ സോണൽ യാത്ര കൺവെൻഷൻ സാംഗ്ളി കേരളാ സമാജത്തിന്റെ സഹകരണത്തോടു കൂടി മീരജ് അർവട്ടിഗി ഹാളിൽ നടന്നു.

യാത്ര സമ്മേളനത്തിന് പിന്തുണ പ്രഖ്യാപിച്ച് സാംഗ്ളി കോലാപ്പൂർ , സത്താറ , സോലാപ്പൂർ എന്നീ ജില്ലകളിലെ പ്രവാസി സംഘടനകളും വിവിധ സമാജങ്ങൾ,മറ്റ് കൂട്ടായ്മകളുടെ പ്രതിനിധികളും മുൻ റെയിൽവേ ഉദ്യോഗസ്ഥരും പങ്കെടുത്തു.

കേരളാ സമാജം സാംഗ്ളി പ്രസിഡന്റ് ഡോ. എ മധുകുമാർ നായർ അധ്യക്ഷനായിരുന്ന യാത്രാ സമ്മേളനത്തിൽ ഫെയ്മ മഹാരാഷ്ട്ര ചീഫ് കോർഡിനേറ്റർ സുരേഷ്കുമാർ ടി.ജി സ്വാഗതം ആശംസിച്ചു. ഫെയ്മ മഹാരാഷ്ട്ര വർക്കിങ്ങ് പ്രസിഡണ്ട് കെ.എം മോഹൻ കൺവെൻഷൻ ഉൽഘാടനം ചെയ്തു.
.
ഫെയ്മ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി പി. പി.അശോകൻ , മഹാരാഷ്ട്ര യാത്ര സഹായവേദി ജനറൽ കൺവീനർ കെ.വൈ സുധീർ , സോലാപ്പൂർ കേരളാ സമാജം പ്രസിഡണ്ട് ഗിരീഷ് സ്വാമി, സെക്രട്ടറി ഹരികുമാർ നായർ , കോലപ്പൂർ കേരളാ സമാജം പ്രസിഡണ്ട് ജോർജ്ജ് തോമസ്, സെക്രട്ടറി കെ.എസ് സജീവൻ , സത്താറ കേരളാ സമാജം പ്രസിഡണ്ട് വാസുദേവൻ ,സെക്രട്ടറി ആനന്ദൻ , സാംഗ്ളി സമാജം സെക്രട്ടറി ഷൈജു വി.എ, റെയിൽവേ ഉപദേശകസമിതി അംഗം പ്രസാദ് എസ് നായർ, മുൻ മിറാജ് സ്റ്റേഷൻ സൂപ്രണ്ട് മോഹൻ മൂസ്സത്, മുൻ റെയിൽവെ ഉദ്യോഗസ്ഥരായ വിജയൻ ടി, ബാലൻ കെ , മിറാജ് അൽഫോൻസാ സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാദർ ദിലീപ് നളന്നടയിൽ , സിമി ഷാജി മുതലായവർ യോഗത്തിൽ സംസാരിച്ചു

പൂനെ ഡിവിഷനിലെ മലയാളികൾ അനുഭവിക്കുന്ന വിവിധ യാത്ര ദുരിതങ്ങളും, കുതിച്ചുയരുന്ന വിമാന യാത്ര ടിക്കറ്റുകളുടെ നിരക്കും ട്രെയിൻ യാത്ര പ്രശ്നങ്ങളും പ്രശ്നപരിഹാരത്തിനായി പൂനെ ഡിവിഷനിലെ മുഴുവൻ മലയാളികളും ഒത്തൊരുമയോടെ നിൽക്കേണ്ട ആവശ്യ കതയും യോഗത്തിൽ ചർച്ച ചെയ്തു.

ഭാവി പരിപാടികൾ ആസൂത്രണം ചെയ്ത് പ്രവർത്തനപഥത്തിലെത്തിക്കുവാൻ പൂനെ ഡിവിഷൻ യാത്ര സഹായവേദി എന്ന സമിതി രൂപീകരിക്കുകയും പ്രസാദ് എസ് നായർ ചെയർമാൻ, സാംഗ്ളി ജില്ല കൺവീനർ – മോഹൻ മൂസ്സത്, സത്താറ ജില്ല – കൺവീനർ അജികുമാർ സി പിളള, കോലാപ്പൂർ ജില്ല – കൺവീനർ ശരത് മേനോൻ, സോലപ്പൂർ ജില്ല – കൺവീനർ ഹരികുമാർ നായർ തുടങ്ങി, 15 പേരടങ്ങിയ കമ്മറ്റി അംഗങ്ങളേയും യോഗത്തിൽ നിന്ന് തെരഞ്ഞെടുത്തു. പൂനെ ഡിവിഷനിലെ എല്ലാ മേഖലയിലെയും ഓരോ മലയാളി സംഘടന പ്രതിനിധികളെ ഈ കമ്മറ്റിയിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു.

സാംഗ്ളി കേരളാ സമാജം മുൻ സെക്രട്ടറി വിജയൻ ടി യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here