വിങ്ങുന്ന ഓർമ്മയായി പ്രിയ ഗായിക

0

ഗായിക ദേവിക അഴകേശൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാല് വർഷമായി. നഗരത്തിലെ സംഗീത സായാഹ്നങ്ങളിൽ നിറസാന്നിധ്യമായിരുന്ന ദേവിക ആംചി മുംബൈയുടെ ഗോൾഡൻ വോയ്‌സ് എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് . വിധികർത്താക്കളുടെയും ശ്രോതാക്കളുടെയും മുക്തകണ്ഠം പ്രശംസക്ക് പാത്രമായ ദേവിക ഗോൾഡൻ വോയ്‌സിലെ വേറിട്ട ശബ്ദമായിരുന്നു. മെലഡിയും ഫാസ്റ്റ് നമ്പറും നാടൻ പാട്ടുമെല്ലാം ഒരേപോലെ വഴങ്ങുന്ന ദേവികയുടെ ശബ്ദ മാധുരിയെ എം ജയചന്ദ്രൻ, കാവാലം ശ്രീകുമാർ, തുടങ്ങി നിരവധി പ്രശസ്തരാണ് അഭിനന്ദിച്ചിട്ടുള്ളത്. അന്തരാഷ്ട്ര അംഗീകാരമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്

കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങിയപ്പോൾ

ഹൃദയ സംബന്ധമായ അസുഖം മൂലം അത്യാസന്ന നിലയിൽ ചികിത്സയിരിക്കെയാണ് സംഗീതലോകത്തെ ദുഃഖത്തിലാഴ്ത്തി 2019 ഫെബ്രുവരി 10ന് ദേവിക വിട പറയുന്നത്.

മത്സരങ്ങൾക്കപ്പുറം എന്നും സൗഹൃദങ്ങളെ നെഞ്ചോട് ചേർത്ത് വച്ച ദേവികയുടെ പുഞ്ചിരിക്ക് ആ കണ്ഠത്തിൽ നിന്നൊഴുകുന്ന സംഗീതത്തോളം തന്നെ മധുരമുണ്ടായിരുന്നു. പക്ഷെ മരണം രംഗബോധമില്ലാത്ത കോമാളിയായി എത്തിയപ്പോൾ കണ്ണീർ പൊഴിച്ചത് ആയിരങ്ങളാണ്. സമാശ്വസിപ്പിക്കാൻ വാക്കുകളില്ലാത്ത വിയോഗങ്ങളിൽ ദേവികയുടെ വേർപാടും വിങ്ങുന്ന ഓർമ്മയായി.

LEAVE A REPLY

Please enter your comment!
Please enter your name here