SNDP യോഗം യൂത്ത് വിങ് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ സജീവ പങ്കാളിത്തം

0

എസ്എൻ ഡി പി യോഗം അംബർനാഥ് ശാഖയുടെ പോഷക സംഘടനയായ യൂത്ത് വിങ് സംഘടിപ്പിച്ച ചിത്രരചനാ മത്സരം കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.

അംബർനാഥ് ശാഖയിൽ നടന്ന മത്സരത്തിൽ 75 കുട്ടികൾ പങ്കെടുത്തു. യൂത്ത് വിങ് പ്രസിഡന്റ് അനീഷ് ഹരിദാസ് വൈസ് പ്രസിഡന്റ് രാഹുൽ ഗോപി സെക്രെട്ടറി രേഷ്‌മ ഗോകുൽ ട്രഷറർ ആഷിനെ വിനോദ് കമ്മിറ്റി അംഗങ്ങളായ അക്ഷയ് ലക്ഷ്മൺ അപർണ സുരേഷ് , പ്രബിത സുധീഷ് എന്നിവർ നേതൃത്വം നൽകി

ഫാത്തിമ സ്കൂളിലെ ഡ്രായിങ് അധ്യാപകൻ സന്ദീപ് പാട്ടീൽ സൗത്ത് ഇന്ത്യൻ സ്കൂളിലെ ജ്യോതി ധീരജ് ഭോസ്‌ലെ എന്നിവരായിരുന്നു വിധികർത്താക്കൾ.

2023ലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവ നേതൃത്വത്തിന്റെ ആദ്യ സംരംഭം വളരെ വിജയമായിരുന്നവെന്നും തുടർന്നും നല്ല പ്രവർത്തനങ്ങൾ നടത്തുവാൻ വേണ്ട പിന്തുണയുണ്ടാകുമെന്നും ശാഖാ പ്രസിഡന്റ് അജയ് കുമാറും സെക്രട്ടറി മോഹൻദാസും ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here