പൊങ്കാല മഹോത്സവത്തിനായി നഗരമൊരുങ്ങുന്നു; അമ്പർനാഥിൽ മാർച്ച് 6, 7 തീയതികളിൽ

0

പൊങ്കാല മഹോത്സവത്തിനായി മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ഒരുക്കങ്ങൾ തുടങ്ങി. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് പൊങ്കാല സമർപ്പിക്കാനെത്തുന്നത്

അംബർനാഥ് എസ് എൻ ഡി പി യോഗത്തിന്റെ പതിമൂന്നാമത് പൊങ്കാല മഹോല്‍സവം വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്.

ഇതിനകം നിരവധി ഭക്തരാണ് പൊങ്കാല സമർപ്പിക്കുവാനായി അടുപ്പുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇതര ഭാഷക്കാരടങ്ങുന്ന ഭക്തരാണ് പൊങ്കാല സമർപ്പിക്കാൻ വർഷം തോറും ഇവിടെയെത്തുന്നത് .

മാർച്ച് 6 തിങ്കളാഴ്ച രാവിലെ 5.30 ന് മഹാ ഗണപതി ഹോമവും 8 ന് മഹാ ഗുരു പൂജയുമായി ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കമിടും. പിന്നീട് ഉച്ചക്ക് 3.30ന് ആറ്റുകാലമ്മയുടെ തിരുവിഗ്രഹത്തെ വരവേൽക്കും. വൈകീട്ട് 6.30 ന് മഹാ ഭഗവതി സേവയും തുടർന്ന് 8.30 ന് മഹാ ആരതിയും പ്രസാദ വിതരണവും നടക്കും.

മാർച്ച് 7 ചൊവ്വാഴ്ച രാവിലെ 6 ന് നിർമ്മാല്യം. തുടർന്നുള്ള ഗുരു പൂജക്ക് ശേഷം 7.30ന് അഭിഷേകവും മഹാ ആരതിയും . രാവിലെ 8 മണിക്ക് ചെണ്ട മേളം. 10.30 ന് സ്വാമി കൃഷ്ണാനന്ദ സരസ്വതി പണ്ടാര അടുപ്പിലേക്ക് അഗ്നി ജ്വലിപ്പിക്കും. ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി അഗ്‌നിപകരുന്ന സമയത്ത് തന്നെയായിരിക്കും അംബർനാഥിലും പൊങ്കാല സമർപ്പണം നടക്കുക. തുടർന്ന് പൊങ്കാല നിവേദ്യം വിതരണം ചെയ്യും.

ഭൂമീദേവിയുടെ പ്രതീകമായ മൺകലത്തിൽ വായു, ആകാശം, ജലം, അഗ്നി എന്നിവ കൂടിച്ചേര്‍ന്ന് പഞ്ചഭൂതങ്ങളുടെ പ്രതീകാത്മകമായ സമന്വയമാണ് പൊങ്കാല നിവേദ്യം.

പൊങ്കാല സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് എം പി അജയ് കുമാർ 9769012501

LEAVE A REPLY

Please enter your comment!
Please enter your name here