കേരള കലാ സമിതി സംഗീതോത്സവം ഫെബ്രുവരി 19ന്

0

മുംബൈയിലെ മലയാളി ഗായകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ലളിതഗാനമത്സരം ഫെബ്രുവരി 19ന് അരങ്ങേറും. ഗോരേഗാവ് കേരളകലാസമിതിയുടെ ആഭിമുഖ്യത്തിലാണ് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മത്സരം സംഘടിപ്പിക്കുന്നത്.

ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള ഭൂഷൺ ഹാളിൽ വൈകീട്ട് 3 മണി മുതൽ മത്സരം ആരംഭിക്കും. 4 ഗ്രൂപ്പുകളിലായിട്ടായിരിക്കും മത്സരം . ഞായറാഴ്ച 10 മുതൽ 20 വയസ്സുവരെ , 21 മുതൽ 35 വയസ്സുവരെ , 36 മുതൽ 59 വയസ്സുവരെ കൂടാതെ അറുപത് കഴിഞ്ഞ മുതിർന്ന പൗരന്മാരും മത്സരത്തിൽ പങ്കെടുക്കും.

ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നിശ്ചയിച്ചിട്ടുണ്ട് .സമ്മാനാർഹർക്ക് ക്യാഷ് പ്രൈസ് കൂടാതെ പ്രശസ്തി പത്രവും നൽകുന്നതായിരിക്കുമെന്ന് ഭരണ സമിതി അറിയിച്ചു. മത്സരത്തിന് ശേഷം വൈകുന്നേരം 6 മണിമുതൽ വിവിധ നൃത്തനൃത്യങ്ങളും ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, താഴത്തെ ഓഡിറ്റോറിയം ഹാളിൽ അന്നേ ദിവസം രാവിലെ 10 മണി മുതൽ രാത്രി 10 വരെ വിവിധ ഇനം ഉത്പന്നങ്ങളുടെയും ഭക്ഷ്യ വിഭവങ്ങളുടെയും പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കുന്നതാണെന്നും ഭരണസമിതി അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് 9833721527 / 9821126706 / 9820117560 നമ്പറിൽ ബന്ധപ്പെടുക .

ALSO READ മലയാളത്തനിമയിൽ കേരളത്തേക്കാൾ മുന്നിൽ പ്രവാസികളെന്ന് റസൂൽ പൂക്കുട്ടി

ALSO READ ദുരിതാശ്വാസ സഹായവുമായി കേരള കലാസമിതി

LEAVE A REPLY

Please enter your comment!
Please enter your name here