ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ പ്രവാസികളുടെ പങ്ക് നിർണായകമെന്ന് മന്ത്രി കെ രാജൻ

0

പ്രളയവും നിപ്പ, കൊറോണ തുടങ്ങിയ മഹാമാരികളുമായി കേരളം വലിയ ദുരന്ത ഘട്ടങ്ങളിലൂടെയാണ് കടന്നു പോയതെന്നും ഈ കാലഘട്ടത്തിലും ജനങ്ങളെ ചേർത്ത് പിടിച്ച് സാമൂഹിക പെൻഷൻ , സൗജന്യ ഭക്ഷ്യകിറ്റുകൾ , സൗജന്യമായി ആരോഗ്യ പരിരക്ഷ തുടങ്ങിയവയെല്ലാം നൽകി ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും കേരള റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.

പ്രവാസികളുടെ കാര്യത്തിൽ രാജ്യത്തിൻറെ പുറത്തുള്ളവരെ മാത്രമല്ല സംസ്ഥാനത്തിന് പുറത്തും രാജ്യത്തിനകത്തും താമസിക്കുന്നവരെ കൂടി പരിഗണിച്ചു കൊണ്ട് ഇവർക്കായി പ്രവാസി ക്ഷേമ പെൻഷനും, ക്ഷേമ നിധിയും പ്രാവർത്തികമാക്കിയാണ് സർക്കാർ ചേർത്ത് പിടിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്വന്തം നാടിനെ പുതുക്കി പണിയാൻ കേരളത്തിന് പുറത്ത് പോയ പ്രവാസികളെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ലോക കേരള സഭ ഒരു സ്ഥിരം വേദിയായി മുന്നോട്ട് കൊണ്ട് പോകുന്നതെന്നും ഇതിന്റെ മൂന്നാമത്തെ എഡിഷൻ നിരവധി നൂതന പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ സമ്പത് വ്യവസ്ഥക്ക് പ്രവാസി മലയാളികളുടെ പങ്ക് വളരെ വലുതാണെന്ന് കേരള റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.

മുംബൈയിൽ ഒരു കെയർ ഫോർ മുംബൈ സംഘടിപ്പിച്ച ചാരിറ്റി സപ്പോർട്ട് പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. കേരള ഹൌസിലെത്തിയ മന്ത്രിയെ കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ്, കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി എൻ ഹരിഹരൻ, കേരള ഹൌസ് മാനേജർ ദീപു, രാജീവ് ഗോപിനാഥൻ കൂടാതെ പൻവേൽ മലയാളി സമാജം ഭാരവാഹികളായ സതീഷ് കുമാർ, ടോമി തുടങ്ങിവർ ചേർന്ന് സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here