അച്ചടക്കവും ദീർഘവീക്ഷണവും മന്ദിര സമിതിയുടെ വിജയമന്ത്രം

0

അച്ചടക്കത്തോടെയുള്ള പ്രവർത്തന മികവും ദീർഘവീക്ഷണവുമാണ് ശ്രീനാരായണ മന്ദിര സമിതിയെ മുന്നോട്ട് നയിക്കുന്ന വിജയമന്ത്രമെന്നും നഗരത്തിലെ വിദ്യാഭ്യാസ മേഖലക്ക് മികച്ച സംഭാവനയാണ് സംഘടന നൽകി വരുന്നതെന്നും ഇൻകം ടാക്സ് അഡിഷണൽ കമ്മീഷണർ വി വിനോദ് കുമാർ ഐ ആർ എസ് അഭിപ്രായപ്പെട്ടു. ശ്രീനാരായണ മന്ദിര സമിതിയുടെ മുപ്പത്തി ഒന്നാമത് വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം

കോവിഡ് പൊട്ടിപുറപ്പെടുന്നതിന് മുൻപ് സമിതിയുടെ പല പരിപാടികളിലും സംബന്ധിച്ചിട്ടുണ്ടെന്നും ജന നന്മ ലക്ഷ്യം വച്ചുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ മതിപ്പുളവാക്കിയെന്നും വിനോദ് കുമാർ പറഞ്ഞു.

ഡോംബിവ്‌ലി ലയൺസ് ക്ലബ് പ്രസിഡന്റ് സുധീർ എസ് കാലേ വിശിഷ്ടാതിഥിയായിരുന്നു. സമിതി പ്രസിഡന്റ് എം ഐ ദാമോദരൻ, സെക്രട്ടറി ഓ കെ പ്രസാദ്, സോണൽ സെക്രട്ടറി പി കെ ആനന്ദൻ, ശ്രീനാരായണ ഗുരു കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ഇ പി വാസു എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി കെ കെ രാജു സ്വാഗതം ആശംസിച്ചു. ട്രഷറർ വി വി ചന്ദ്രൻ, വി.വി മുരളിധരൻ, സുമ പ്രകാശ് , എന്നിവരും വേദി പങ്കിട്ടു

സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ഡോംബിവ്‌ലി കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയൽ, പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ , കലാവിഭാഗം സെക്രട്ടറി സുരേഷ്‌കുമാർ,, വൈസ് പ്രസിഡന്റ്‌ സോമമധു, കമ്മിറ്റി മെമ്പർമാരായ മുരളീധരൻ നായർ, സതീശൻ പിള്ള,, ഇന്റെർണൽ ഓഡിറ്റർ ബിജു, ശ്യാമ നായർ, കാന്ത നായർ ലോക കേരള സഭാംഗം പി കെ ലാലി, ക്യാൻഫ യുടെ പ്രസിഡന്റ്‌ C സുധാകരൻ, സെക്രട്ടറി പവിത്രൻ നായർ, ഡോംബിവ്‌ലി നായർ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി മധു ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ സുരേന്ദ്രൻ നായർ, ട്രഷറർ നന്ദകുമാർ മേനോൻ കൂടാതെ കമ്മിറ്റി മെമ്പർമാരും പങ്കെടുത്തു

ഉയർന്ന മാർക്ക് വാങ്ങി പാസ്സായ കുട്ടികൾക്ക് മെറിറ്റ് അവാർഡുകൾ മുഖ്യാതിഥി സമ്മാനിച്ചു

തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി വാർഷിക പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിൽ സമിതിയുടെ യുവനിരയുടെ പങ്കാളിത്തം ശ്രദ്ധേയമായി

LEAVE A REPLY

Please enter your comment!
Please enter your name here