മുളുണ്ട് സ്‌ട്രൈക്കേഴ്‌സ് കെ സി എ കപ്പ് ഫുട്ബോൾ ചാമ്പ്യൻ

0

മുംബൈ കേരളാ കാത്തോലിക് അസോസിയേഷൻ സംഘടിപ്പിച്ച കെ സി എ കപ്പ് ഫുട്ബോൾ ടൂർണമെന്റ് യുവ കായിക പ്രതിഭകളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ മാറ്റുരച്ചു.

നവി മുംബൈ, വാശി ഫാദർ ആഗ്നൽ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന മത്സരം സെബാസ്റ്റ്യൻ സേവ്യർ ഉത്‌ഘാടനം ചെയ്തു

നവി മുംബൈ ഫൊറോനാ വികാരി ഫാദർ ജേക്കബ് പൊറത്തൂർ, ഫാദർ ഡേവിസ് തരകൻ എന്നിവർ ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു

മുളുണ്ട് സ്‌ട്രൈക്കേഴ്‌സ് കിരീടം നേടി. തൊട്ടു പുറകെ കെ സി എ ഡോംബിവ്‌ലി രണ്ടാം സമ്മാനം കരസ്ഥമാക്കി

ചവറ എഫ് സി കാന്തിവലി മൂന്നാം സ്ഥാനം നേടിയപ്പോൾ നെരൂൾ തണ്ടർ ബോയ്സ് നാലാം സ്ഥാനം കൊണ്ട് തൃപ്തരായി

മുളുണ്ട് സ്‌ട്രൈക്കേഴ്‌സ് ടീമിലെ ഗ്ലൈനാൽ പോൾ മികച്ച കളിക്കാരനായപ്പോൾ ഏറ്റവും കൂടുതൽ ഗോൾ വലയിലാക്കിയാണ് ചവറ എഫ് സി കാന്തിവലി ടീമിലെ ഡൊമിനിക് ഡേയ്‌സ് തിളങ്ങിയത് . മികച്ച ഗോൾ കീപ്പർ സ്ഥാനം കെ സി എ ഡോംബിവ്‌ലിക്ക് വേണ്ടി കളിച്ച ജൈസിൻ ജോയ് കരസ്ഥമാക്കി . കളിക്കളത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ മികവ് തെളിയിച്ച് നെരൂൾ തണ്ടർ ബോയ്‌സും അംഗീകാരം ഏറ്റു വാങ്ങി.

യുവ കായിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചതെന്ന് കെ സി എ യൂത്ത് വിങ് ചെയർമാൻ അഭിലാഷ് ജോസഫ് പറയുന്നു

സമയപരിധി മൂലം കൂടുതൽ ടീമുകളെ പങ്കെടുക്കാനായില്ലെന്ന് പ്രസിഡന്റ് എബ്രഹാം ലൂക്കോസ് പറഞ്ഞു

മുംബൈ മഹാനഗരത്തിൽ കാൽപ്പന്തു കളിക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് കെ സി എ ലക്ഷ്യം.

ഇത്തരം യുവജന പ്രാതിനിധ്യമുള്ള പരിപാടികളിലൂടെ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുവാനുള്ള ശ്രമങ്ങൾ തുടരുമെന്ന് കെ സി എ ജനറൽ സെക്രട്ടറി ജോയ് വർഗീസ്, സ്പോർട്ട്സ് കമ്മിറ്റി ചെയർമാൻ സുനിൽ ദാസ് എന്നിവർ വ്യക്തമാക്കി.

മുംബൈ കേരളാ കാത്തോലിക് അസോസിയേഷൻ 1959-ൽ സ്ഥാപിതമായ ഒരു സാമൂഹ്യ-സാംസ്‌കാരിക ചാരിറ്റബിൾ ഓർഗനൈസേഷനാണ്. സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി ഭക്ഷണം, സാമ്പത്തിക സഹായം, തൊഴിൽ സഹായം, പഠന സഹായം, യുവാക്കളിൽ നേതൃ വികസനം തുടങ്ങിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ വ്യാപ്രുതരാണ് : Click here or FB logo to view more photos of the event >>>>
.

LEAVE A REPLY

Please enter your comment!
Please enter your name here