കല്യാൺ നിവാസിയായ മലയാളിയെ കാണ്മാനില്ല

0

കല്യാൺ ഈസ്റ്റിൽ ഹാജി മലംഗ് റോഡിൽ അൻമോൾ ഗാർഡൻ പരിസരത്ത് താമസിക്കുന്ന ഗോപിനാഥൻ പിള്ളയെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരിക്കുന്നു. 69 വയസ്സാണ്.

മലംഗഡ് സമാജം അംഗം കൂടിയായ ഗോപിനാഥൻ ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതത്തിലാണ്. വൈകുന്നേരങ്ങളിൽ സാധാരണയായി നടക്കുവാൻ പുറത്തു പോകുന്ന ശീലമുണ്ടെന്നും പരിസരത്തുള്ള മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയാണ് പതിവെന്നും സാമൂഹിക പ്രവർത്തകനായ അലാവുദ്ദിൻ അറിയിച്ചു.

ഭാര്യയും മകളും അടങ്ങുന്നതാണ് കുടുംബം. മകളുടെ വിവാഹം കഴിഞ്ഞു. രാത്രി ഏറെ വൈകീട്ടും കാണാതായതോടെയാണ് അടുത്തുള്ള സുഹൃത്തുക്കളോട് വിവരം അറിയിക്കുന്നത്. തുടർന്ന് മകളുടെ വീട് അടക്കം പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതോടെയാണ് ഇന്ന് ഉച്ചക്ക് ശേഷം മാൻപാട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കല്യാണിൽ കാണാതായ മലയാളിയെ ഡോംബിവ്‌ലിയിൽ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here