എസ്.എൻ.ഡി.പി.വനിതാ സംഘം മുംബൈ താനെ യൂണിയൻ കോൺഫറൻസ് സംഘടിപ്പിച്ചു.

0

പുതുതായി ചുമതലയേറ്റ എസ്.എൻ.ഡി.പി.വനിതാ സംഘം യൂണിയൻ ഭരണസമിതി സംഘടിപ്പിച്ച കോൺഫറൻസ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഭാവി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മുംബൈയിലും സമീപപ്രദേശങ്ങളിലും വസിക്കുന്ന ശ്രീനാരായണിയരായ വനിതകളെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.

വനിതാസംഘം യുണിറ്റ് ഭാരവാഹികൾ,വനിതാസംഘം യൂണിയൻ പ്രതിനിധികൾ, വനിതാ സംഘം കേന്ദ്ര കമ്മിറ്റി പ്രതിനിധികൾ,ശാഖായോഗം സെക്രട്ടറി,വനിതാസംഘം യൂണിറ്റിന്റെ ചുമതലയുള്ള ശാഖാകമ്മിറ്റി അംഗം, യുണിയൻ സെക്രട്ടറി,യൂണിയൻ കോർഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു.

,ഫെബ്രുവരി 26, ഞായറാഴ്ച്ചന് രാവിലെ പത്ത് മണി മുതൽ ഗോരേഗാവ് വെസ്റ്റിലെ ബംഗുർ നഗറിലുള്ള ശ്രീ അയ്യപ്പ ക്ഷേത്ര ഹാളിൽ വെച്ച് വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ഏകദേശം നൂറ്റി മുപ്പതോളം ഭാരവാഹികൾ പങ്കെടുത്ത പരിപാടിയിൽ അഭിനവ് വിജയകുമാർ, ലഷിത പ്രമോദ് എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെയാണ് തുടക്കം കുറിച്ചത് വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബീന സുനിൽ കുമാർ നന്ദിയും പ്രകാശിപ്പിച്ച്. വിഭവ സമ്യദ്യമായ സദ്യയും ഒരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here