കല്യാണിൽ കാണാതായ മലയാളിയെ ഡോംബിവ്‌ലിയിൽ കണ്ടെത്തി

0

കല്യാൺ ഈസ്റ്റിൽ ഹാജി മലംഗ് റോഡിൽ അൻമോൾ ഗാർഡൻ പരിസരത്ത് താമസിക്കുന്ന ഗോപിനാഥൻ പിള്ളയെ കഴിഞ്ഞ ദിവസം മുതൽ കാണാതായതിനെ തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് ഡോംബിവ്‌ലിയിൽ ഒരു ചായക്കടയിൽ കണ്ടെത്തിയ വിവരം ബന്ധുക്കളെ അറിയിക്കുന്നത്. തുടർന്ന് സാമൂഹിക പ്രവർത്തകരും ബന്ധുക്കളും സ്ഥലത്തെത്തി ഗോപിനാഥൻ പിള്ളയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുകയായിരുന്നു. ഓർമ്മക്കുറവ് ഉണ്ടായതാണ് വീട്ടിലേക്ക് തിരികെ പോകാൻ കഴിയാതെ വന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.

മലംഗഡ് സമാജം അംഗം കൂടിയായ ഗോപിനാഥൻ ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതത്തിലാണ്.

ALSO READ കല്യാൺ നിവാസിയായ മലയാളിയെ കാണ്മാനില്ല

LEAVE A REPLY

Please enter your comment!
Please enter your name here