പരിസരം വൃത്തിയാക്കി ഉയർന്ന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും

0

ജീവിക്കുന്ന ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നത് പൗരധർമ്മം കൂടിയാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമടങ്ങുന്ന സമൂഹം നവി മുംബൈയിൽ മാതൃകയായത്.

നവി മുംബൈ വാഷിയിൽ ‘സ്വച്ഛ്ഭാരത് മിഷൻ’ പദ്ധതിയുടെ ഭാഗമായാണ് പ്രദേശവാസികളായ ഇവരെല്ലാം അണി നിരന്നത്. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പൊതുജനങ്ങൾക്കുള്ള പങ്ക് വളരെ വലുതാണെന്നാണ് എൻജിനീയർമാരും അഭിഭാഷകരും വിദ്യാർത്ഥികളും അടങ്ങുന്ന സന്നദ്ധ സേവകർ പറയുന്നത്. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിൽ വൃത്തിയുള്ള അന്തരീക്ഷം വളരെ പ്രധാനമാണെന്നും ഇവർ പറയുന്നു.

വ്യക്തി ശുചിത്വം പോലെ തന്നെ സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുവാൻ അവബോധം സൃഷ്ടിക്കുവാൻ കൂടി ഇത്തരം പരിപാടികൾ നിമിത്തമാകുമെന്നതും പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ നിരുത്സാഹപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here