ബോളിവുഡ് നടി സുസ്മിത സെന്നിന് ഹൃദയാഘാതം

0

പ്രശസ്ത ബോളിവുഡ് നടി സുസ്മിത സെൻ ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായി.
മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയ സുസ്മിത സെൻ, ഇൻസ്റ്റഗ്രാമിലൂടെയാണ് വാർത്ത പങ്ക് വച്ചത്.

“നിങ്ങളുടെ ഹൃദയം സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിർത്തുക, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അത് നിങ്ങളോടൊപ്പം നിൽക്കും” എന്ന കുറിപ്പിലൂടെയാണ് തനിക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹൃദയാഘാതം ഉണ്ടായെന്നും ഇപ്പോൾ സുഖമായിരിക്കുന്നെന്നും ബോളിവുഡ് നടി സുസ്മിത സെൻ വെളിപ്പെടുത്തിയത്. നിരവധി ആരാധകരാണ് സുസ്മിതയുടെ ആരോഗ്യത്തിൽ ആശങ്ക പങ്ക് വച്ചും വേഗം സുഖം പ്രാപിക്കാൻ ആശംസകൾ അറിയിച്ചും ഇൻസ്റാഗ്രാമിലൂടെ പ്രതികരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here