നവി മുംബൈയെ വികസന കുതിപ്പിലേക്ക് നയിച്ച് സിഡ്‌കോ

0

നവി മുംബൈയെ സ്വയം പര്യാപ്തവും സുസ്ഥിരവുമായ നഗരമാക്കി മാറ്റാനൊരുങ്ങുകയാണ് സിഡ്‌കോ , നിലവിലെ ജനസംഖ്യയ്ക്ക് മാത്രമല്ല, ഭാവി തലമുറയ്ക്കും പ്രയോജനപ്പെടുന്ന നൂതന പദ്ധതികളാണ് പ്രവർത്തികമായിക്കൊണ്ടിരിക്കുന്നത്.

വരാനിരിക്കുന്ന നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടും നവി മുംബൈ മെട്രോയും നഗരവികസന രംഗത്ത് നിർണായക പങ്ക് വഹിക്കുവാനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഉതകുന്നതാണ്.

പ്രമുഖ നഗരാസൂത്രണ ഏജൻസികളിലൊന്നായ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് മഹാരാഷ്ട്ര ലിമിറ്റഡ് (സിഡ്‌കോ) ആണ് നവി മുംബൈയെ വികസിത ‘സാറ്റലൈറ്റ് സിറ്റി’ ആക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്

വിവിധ വരുമാന വിഭാഗൾക്ക് താങ്ങാനാവുന്ന വിലയിൽ വീടുകൾ നൽകുന്ന മുൻനിര കോർപ്പറേഷനാണ് സിഡ്‌കോ. എന്നിരുന്നാലും, സാമ്പത്തികമായി ദുർബലരായ വിഭാഗത്തിനും (ഇഡബ്ല്യുഎസ്) താഴ്ന്ന വരുമാന ഗ്രൂപ്പിനും (എൽഐജി) കീഴിലുള്ള പൗരന്മാർക്ക് താങ്ങാനാവുന്ന വീടുകൾ നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. സിഡ്‌കോ ഇതുവരെ നവി മുംബൈ പ്രദേശത്ത് 1,50,000-ത്തിലധികം വീടുകൾ നിർമ്മിച്ച് ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചു.

പാൻഡെമിക് സമയത്ത് പോലും താങ്ങാനാവുന്ന വീടുകൾ നിർമ്മിച്ച് നൽകുന്നതിനായി സിഡ്‌കോയുടെ സേവനം ശ്ലാഘനീയമായിരുന്നു. കഴിഞ്ഞ വർഷം സിഡ്‌കോ കോവിഡ് യോദ്ധാക്കൾക്കും ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക ഭവന പദ്ധതി ആരംഭിച്ചിരുന്നു. ഈ സ്കീമിന് കീഴിൽ ഏകദേശം 4,488 അപ്പാർട്ടുമെന്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.

പകർച്ചവ്യാധികൾക്കിടയിലും, സിഡ്‌കോ 2021 മുതൽ 2023 വരെയുള്ള രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 30,000 വീടുകൾ വിതരണം ചെയ്യുകയും സാധാരണക്കാരെ ചേർത്ത് പിടിക്കുകയും ചെയ്തു. .

നിർമാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ കുറഞ്ഞ സമയത്തിനുള്ളിൽ വീടുകൾ പൂർത്തീകരിക്കുന്നതിനും സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും സിഡ്‌കോ കൈവരിച്ച ശ്രദ്ധേയമായ നേട്ടം താങ്ങാനാവുന്ന ഭവന മേഖലയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്.

നവി മുംബൈയെ ലോകവുമായി ബന്ധിപ്പിക്കുന്ന സിഡ്‌കോയുടെ പദ്ധതികളുടെ ഒരു വലിയ കുതിച്ചുചാട്ടമാണ് നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട്. നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (എൻഎംഐഎഎൽ) ആണ് വിമാനത്താവളത്തിന്റെ വികസന ചുമതല കൈകാര്യം ചെയ്യുന്നത്. സ്വതന്ത്ര പ്രവർത്തനത്തിന് രണ്ട് സമാന്തര റൺവേകളും രണ്ട് ടാക്സി വഴികളും ഉള്ള രണ്ട് ഘട്ടങ്ങളിലായാണ് NMIA ആസൂത്രണം ചെയ്തിരിക്കുന്നത്. എൻഎംഐഎയ്ക്ക് പ്രതിവർഷം 60 ദശലക്ഷം യാത്രക്കാരെയും 1.5 ദശലക്ഷം ടൺ ചരക്കുകളും കൈകാര്യം ചെയ്യാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here