ഡോംബിവ്‌ലിയിൽ താമസ സമുച്ചയം ചരിഞ്ഞു; മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു

0

മുംബൈ ഉപനഗരമായ ഡോമ്പിവലിയിലെ ലോധ ഹെവൻ ശാന്തി ഉപവൻ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ചരിഞ്ഞതായി കണ്ടെത്തിയത്. കൂടാതെ അപകടകരമായ നിരവധി വിള്ളലുകളും പരിഭ്രാന്തി പടർത്തിയതോടെ ഉടനെ തന്നെ കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും ഒഴിപ്പിക്കുകയായിരുന്നു. പ്രദേശത്തെ എം എൽ എ രാജു പാട്ടീൽ കൂടാതെ കെ ഡി എം സി അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

മലയാളികളായ താമസക്കാർക്ക് കേരളീയ സമാജത്തിന്റെ ലോധ ലൈബ്രറിയിൽ താൽക്കാലിക സംവിധാനമൊരുക്കിയതായി സമാജം സെക്രട്ടറി രാജശേഖരൻ നായർ അറിയിച്ചു. 8 മലയാളി കുടുംബങ്ങളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. തനിമയുടെ വനിതാ വിഭാഗമായ തനിമശ്രീയാണ് ഇവർക്ക് വേണ്ട ഭക്ഷണം തയ്യാറാക്കി നൽകിയത് .

നിനച്ചിരിക്കാതെ നേരിട്ട ദുരിതാവസ്ഥയിൽ ആശങ്കയിലായ നൂറോളം കുടുംബങ്ങൾക്ക് ആശ്വാസമായി സമാജം ചെയർമാൻ വർഗീസ് ഡാനിയൽ അടക്കമുള്ള സാമൂഹിക പ്രവർത്തകരും സംഭവ സ്ഥലത്തെത്തി താമസക്കാരെ പുനരധിവസിപ്പിക്കുവാനുള്ള നടപടികൾക്കായി ബന്ധപ്പെട്ട അധികൃതരും ബിൽഡർ രാജൻ മാത്രേയുമായി ചർച്ചകൾ നടക്കുകയാണ്. കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ലിഫ്റ്റ് അടക്കം പ്രവർത്തനരഹിതമായിരിക്കയാണ്. എന്നിരുന്നാലും താമസക്കാരുടെ അത്യാവശ്യ സാധനങ്ങൾ ഫ്ലാറ്റുകളിൽ നിന്ന് എടുക്കുവാനുള്ള അനുവാദം നൽകിയിട്ടുണ്ട്. വിവരമറിഞ്ഞു രാവിലെ മുതൽ നിരവധിയാളുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here