ജന്മനാട്ടിലെത്താൻ ട്രെയിനുകൾ ആശ്രയിക്കുന്ന മുംബൈ മലയാളികളെ കാത്തിരിക്കുന്നത് ദുരിതയാത്രകളാണ്. കാലങ്ങളായി നിരവധി സംഘടനകൾ നിരന്തരം പരാതികൾ നൽകുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ ഇപ്പോഴും മൗനത്തിലാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് പുറപ്പെട്ട മംഗള എക്സ്പ്രസിലെ യാത്രക്കാരൻ ദൃശ്യങ്ങൾ പങ്ക് വച്ചാണ് റെയിൽവേ അധികൃതർക്ക് പരാതി നൽകിയിരിക്കുന്നത്
കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് നിസാമുദിയിലേക്ക് പുറപ്പെട്ട മംഗള എക്സ്പ്രസ്സിലെ ഒരു യാത്രക്കാരൻ പങ്ക് വച്ച വീഡിയോയാണിത്. ത്യശൂരിൽ നിന്നും കല്യാണിലേക്കുള്ള ദുരിത യാത്രയിൽ ജനറൽ കംപാർട്ടിനേക്കാൾ പരിതാപകരമായ അവസ്ഥയാണ് ദൃശ്യങ്ങൾ പകർത്തി തൃശൂർ സ്വദേശിയായ സജി പരാതിപ്പെടുന്നത്.
യാത്രക്കാർക്ക് ബാത്‌റൂമിൽ പോകാൻ പോലും കഴിയാത്ത നിലയിലായിരുന്നു കിട്ടാവുന്ന സ്ഥലങ്ങളിലേക്കും ടിക്കറ്റില്ലാത്ത യാത്രക്കാർ കിടന്നിരുന്നത്.
ഓൺലൈൻ വഴി പരാതി നൽകിയെങ്കിലും അനുകൂലമായ നടപടികൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് സജി പറയുന്നു.
മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള മിക്കവാറും ട്രെയിനുകളിലെ അവസ്ഥയാണിത്. നിരവധി സംഘടനകൾ അടക്കം നിരന്തരം പരാതികൾ നൽകുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മയക്കത്തിലാണ്. വിമാനയാത്രാ ചിലവും കുത്തനെ ഉയർന്നതോടെ കുടുംബമായി ജന്മനാട്ടിലെത്താൻ
ട്രെയിനുകൾ ആശ്രയിക്കേണ്ടീ വരുന്നവരെ കാത്തിരിക്കുന്നത് ദുരിത യാത്രകളാണ്
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര