യുവപ്രതിഭകളെ അണിനിരത്തി സപ്തസ്വര അവതരിപ്പിച്ച ഭാവഗീതങ്ങൾ ശ്രദ്ധേയമായി

0

മുംബൈയിലെ യുവ പ്രതിഭകളെ അണി നിരത്തി സപ്തസ്വര ഒരുക്കിയ സംഗീത സന്ധ്യ ഹൃദ്യമായി. മുംബൈയിലെ പുതു തലമുറയിലെ സംഗീതവിദ്യാർഥികൾ ഗാനങ്ങൾ ആലപിച്ചും പശ്ചാത്തലമൊരുക്കിയും ശ്രദ്ധ നേടിയപ്പോൾ മുംബൈയിലെ സംഗീതാസ്വാദകർക്ക് നൂതനാനുഭവമായി.

ബോംബെ കേരളീയ സമാജത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് മാട്ടുംഗ മൈസൂർ അസ്സോസിയേഷൻ ഹാളിൽ സംഗീത പരിപാടി സംഘടിപ്പിച്ചത്.

പ്രശസ്ത സംഗീതജ്ഞൻ പ്രേംകുമാറിനെ നേതൃത്വത്തിൽ ശ്രീലക്ഷ്മി, അതിഥി, കൃഷ്ണ, സജിത്ത്, അനിരുദ്ധ്, പ്രജിത്, സിദ്ധാർഥ്‌, അശ്വിൻ എന്നീ യുവ പ്രതിഭകളാണ് അരങ്ങിൽ സംഗീതവിരുന്നൊരുക്കിയത്. പയ്യബ്ര ജയകുമാർ അവതാരകനായിരുന്നു. ഗായകരായ മധു നമ്പ്യാർ, കെ ജെ സെബാസ്റ്റ്യൻ എന്നിവർ നിർവഹിച്ചു.

ഗാന രചയിതാക്കളായ പയ്യബ്ര ജയകുമാർ, നാണപ്പൻ മഞ്ഞപ്ര, ചേപ്പാട് സോമനാഥൻ, മധു നമ്പ്യാർ, കെ എം ഭാസ്കരൻ, അഗസ്റ്റിൻ പൂഞ്ഞൂർ എന്നിവർ രചിച്ച വരികൾക്ക് പ്രേംകുമാറാണ് സംഗീതം നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here