മുളുണ്ട് കേരള സമാജത്തിന്റെയും ഭക്ത സംഘം ടെംപിൾ, മുളുണ്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്സിന്റെ കുചേല വൃത്തം കഥകളി അരങ്ങേറി.
മുളുണ്ട് ഭക്ത സംഘം ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ത്തോടനുബന്ധിച്ച് ശനിയാഴ്ച, വൈകുന്നേരം ഭക്തസംഘം ക്ഷേത്രത്തിലെ അജിത്കുമാർ നായർ മെമ്മോറിയൽ ഹാളിൽ കുചേലവൃത്തം കഥയാണ് വൈക്കം കലാശക്തി അവതരിപ്പിച്ചത്.
കഥകളി കലാകാരന്മാരായ സുനിൽ പള്ളിപ്പുറം (RLV), ആർ. എൽ. വി. ശങ്കരൻകുട്ടി, ജയശങ്കർ കലാമണ്ഡലം, അജയ് കലാമണ്ഡലം, ശ്രീജിത്ത് കലാമണ്ഡലം, രാജേഷ് ബാബു കലാമണ്ഡലം, ഹരികൃഷ്ണൻ കലാമണ്ഡലം, എന്നിവരെ സമാജത്തിനു വേണ്ടി രാജേന്ദ്രബാബു, ഉമ്മൻ മൈക്കിൾ, രാധാകൃഷ്ണൻ, സുജാതനായർ, ഉണ്ണിക്കുട്ടൻ, മുരളി എന്നീ മാനേജിങ് കമ്മിറ്റി അംഗങ്ങളും ഭക്തസംഘത്തിനുവേണ്ടി വി. നാരായണ സ്വാമി, ഹരിഹരൻ, വൈതീശ്വരൻ, രാമസ്വാമി, സുബ്രമണിയൻ, രമേഷ് ഐയ്യർ എന്നീ കമ്മിറ്റി അംഗങ്ങളും പൊന്നാട അണിയിച്ച് ആദരിച്ചു. മഹാമാരിക്ക് ശേഷം സമാജം നടത്തിയ ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഈ കഥകളി പ്രോഗ്രാം.
ഭക്തസംഘം ക്ഷേത്രത്തിന്റെ ഭക്ത സാന്ദ്രമായ അന്തരീക്ഷത്തിൽ, രണ്ടു മണിക്കൂർ നീണ്ട കുചേലവൃത്തം കഥയിൽ കൃഷ്ണനും കുചേലനും രുഗ്മിണിയും നിറഞ്ഞാടിയപ്പോൾ, ഹാളിൽ നിറഞ്ഞു കവിഞ്ഞ സദസ്സ് ഹർഷാരവത്തോടെ കലാകാരന്മാരെ അഭിനന്ദിച്ചു.
ഭക്ത സംഘം ക്ഷേതകമ്മിറ്റിക്കുവേണ്ടി പ്രസിഡണ്ട് വി. നാരായസ്വാമിയും മുളുണ്ട് സമാജത്തിന് വേണ്ടി ജനറൽ സെക്രട്ടറി സി. കെ. ലക്ഷ്മിനാരായണനും സ്വാഗതം പറഞ്ഞു. ഗിരീഷ് കുമാർ, കണ്ണൻ,കൃഷ്ണൻ, പ്രസന്നൻ, ബാലകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സമാജം പബ്ലിക് റിലേഷൻ ചെയർമാൻ ഇടശ്ശേരി രാമചന്ദ്രൻ അവതാരകനായി പരിപാടികൾ നിയന്ത്രിച്ചു.
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
- നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു