ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു

0

ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന് വാരിയെല്ലിന് പരിക്കേറ്ററ്റു. ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം . നിലവിൽ മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണ് താരം.

പ്രഭാസ് നായകനായി എത്തുന്ന ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരിണത്തിനിടെ ആണ് സംഭവം. ഒരു ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിലൂടെയാണ് പങ്കുവെച്ചത്. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാൻ കുറച്ച് ആഴ്ചകൾ എടുക്കുമെന്നും ബച്ചൻ അറിയിച്ചു.

വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം സിടി സ്‌കാൻ എടുത്ത ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ വിശ്രമം എടുക്കാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗമുക്തി നേടുന്നത് വരെ തന്റെ എല്ലാ ജോലികളും മാറ്റിവച്ചതായാണ് ബച്ചൻ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here