വൃദ്ധസദനത്തിലെത്തി അന്തേവാസികൾക്ക് സാന്ത്വനമായി WMC ഗുജറാത്ത് പ്രൊവിൻസ് വനിതാ ഫോറം

0

സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായ ലോക അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ, ഗുജറാത്ത് പ്രിവിൻസിന്റെ വനിതാ ഫോറം പ്രതിനിധികൾ അഹമ്മദാബാദിലെ വസ്ത്രാപൂരിലുള്ള ശ്രീരാം ഫൗണ്ടേഷൻ വൃദ്ധസദനത്തിലെത്തി അന്തേവാസികളോടൊപ്പം സമയം ചിലവഴിച്ചും ഉച്ചഭക്ഷണം നൽകിയും മാതൃകയായി

ഡോ.മേബിൾ തോമസ്, ഷീന പ്രേമചന്ദ്രൻ, സുശീല രാജൻ, അമ്പിളി രവീന്ദ്രൻ, സിന്ധു രാജ്മോഹൻ, ഡോ.അജിത പിള്ള, എന്നിവരടങ്ങിയ സംഘമാണ് ജീവിത സായാഹ്നത്തിലെത്തിയ അന്തേവാസികളെ ചേർത്ത് പിടിച്ചത്.

സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്നും സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണത്തിനും അവരോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിനും
വേൾഡ് മലയാളി കൗൺസിൽ ആഗോള തലത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരികയാണെന്നും ഗുജറാത്തിൽ വേൾഡ് മലയാളി കൗൺസിലിനു നേതൃത്വം വഹിക്കുന്ന ദിനേശ് നായർ, എഎം രാജൻ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here