മുംബൈയിൽ ‘കുമാരനാശാൻ കാവ്യമേള’; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

0

കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടും ശ്രീനാരായണ മന്ദിരസമിതിയും സംയുക്തമായി കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ചു ‘കുമാരനാശാൻ കാവ്യമേള’ സംഘടിപ്പിക്കുന്നു.

പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥിയായിരിക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന വിവിധ കലാസാഹിത്യമത്സരങ്ങൾ മാർച്ച് 18, 19 തീയതികളിൽ മന്ദിരസമിതിയുടെ ചെമ്പുർ എജ്യുക്കേഷൻ കോംപ്ലക്സിൽ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ 9819707978/9552094390.

മുംബൈയിലെ മലയാളി സംഘടനകളും സാഹിത്യ, സാംസ്കാരിക കൂട്ടായ്മകളും കാവ്യമേളയുടെ ഭാഗമാകും. മാതൃഭാഷയുടെ പ്രാധാന്യം ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കും കലാസാഹിത്യ സാംസ്കാരിക രംഗത്ത് കുട്ടികളിലും യുവാക്കളിലും പുതിയ ഉണർവും അവബോധവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ‘കുമാരനാശാൻ കാവ്യമേള’’ സംഘടിപ്പിക്കുന്നത്

സമാപന ദിവസമായ മാർച്ച് 19ന് ഉച്ചക്ക് 2.30 ന് ഡോ. വസന്തകുമാർ സാംബശിവൻ നടത്തുന്ന കഥാ പ്രസംഗം “മാതംഗി” ഉണ്ടായിരിക്കുന്നതാണെന്ന് ശ്രീനാരായണ മന്ദിര സമിതി ജനറൽ സെക്രട്ടറി ഓ കെ പ്രസാദ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here