ചെമ്പൂർ ട്രോംബെ മലയാളി സാംസ്ക്കാരിക സമിതിയുടെയും, ടി.എം.എസ്.എസിന്റെ. നിയന്ത്രണത്തിലുള്ള മോഡൽ ഹൈസ്ക്കൂളിന്റെയൂം സുവർണ്ണ ജൂബിലി ആഘോഷത്തിന് പരിസമാപ്തിയായി. ചെമ്പൂർ ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലെ നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ ട്രോംബെ മലയാളി സാംസ്ക്കാരിക സമിതിയുടെയും, മോഡൽ ഹൈസ്ക്കൂളിന്റെയൂം രുപീകരണം മുതൽ 50വർഷത്തെ പ്രവർത്തന മികവിന്റെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
തുടർന്നു നടന്ന സമാപന സമ്മേളനം മുഖ്യാതിഥി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് പ്രൊഫസർ അമിതാ ബിഡെ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു, കവിയും, നാടക പ്രവർത്തകനും, റിട്ടയേർഡ് ബി.എ.ആർ.സി ബയോടെക്നോളജിസ്റ്റുമായ ഡോ: പി.ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി,
സുവർണ്ണ ജൂബിലി ആഘോഷക്കമ്മിറ്റി ചെയർമാനും, കേരളീയ കേന്ദ്ര സംഘടന ജനറൽ സെക്രട്ടറിയുമായ മാത്യു തോമസ് സമാജം പ്രവർത്തനങ്ങളിൽ യുവതലമുറയുടെ പങ്കാളിത്തത്തെ പറ്റി ആശങ്ക പങ്കുവെച്ചു, സമാജം പ്രസിഡന്റ് പി.രാധാകൃഷ്ണൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ മോഡൽ ഹൈസ്ക്കൂൾ രുപീകരിക്കാനുണ്ടായ സാഹചര്യവും അതിൽ മുൻ തലമുറക്കാരുടെ പങ്കിനെക്കുറിച്ചും സംസാരിച്ചു. മോഡൽ ഹൈസ്ക്കൂൾ പ്രൈമറി, സെക്കൻഡറി വിഭാഗം പ്രധാന അദ്ധ്യാപികമാരായ രജനി ബാബു, അനിതാ മോഹൻകുമാർ എന്നിവർ സ്കൂളിന്റെ കഴിഞ്ഞകാല പ്രർത്തനങ്ങൾ വിശദീകരിച്ചു.
സുവർണ്ണ ജൂബിലി ആഘോഷകമ്മിറ്റി കൺവീനറും സമാജം സെക്രട്ടറിയുമായ എം.സി.രാജി സ്വാഗതവും, ജന: സെക്രട്ടറി വേണു രാഘവൻ നന്ദിയും പറഞ്ഞു. തുടർന്ന് ടിം.എം എസ്.എസിന്റെ സ്ഥാപക നേതാക്കളേയും, റിട്ടയേർഡ് അധ്യാപകരേയും, സമാജം സീനിയർ അംഗങ്ങളേയും പൊന്നാടയും, മൊമെന്റോയും നൽകി ആദരിച്ചു. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ടി എം എസ് എസ് ന്റെ സോവനിർ പ്രകാശനം മുഖ്യാഥിതി നിർവഹിച്ചു.
സ്കൂൾ കുട്ടികളും, അദ്ധ്യപികമാരും, മലയാളം ക്ലാസ് കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ, ന്യു ബോംബെ കൾച്ചറൽ സെന്റർ,ഖൊപ്പർഖെർണ, അവതരിപ്പിച്ച കൈകൊട്ടിക്കളി, ഒപ്പന പി.എ.സി.സി. ശിവാജി നഗർ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ് കൂടാതെ സുരേഷ് വർമ്മ രചിച്ച് മധു നമ്പ്യാർ സംഗീതം നൽകി ആലപിച്ച സുവർണ്ണ ജൂബിലിയുടെ അവതരണ ഗാനത്തിന് നൃത്ത ചുവടുകളുമായെത്തിയ മോഡൽ ഹൈസ്ക്കൂൾ അദ്ധ്യാപികമാരുടെ പ്രകടനവും ആഘോഷ പരിപാടികൾക്ക് തിളക്കമേകി
പ്രസിദ്ധ ഗായകൻ സുനിൽ നായരുടെ നേതൃത്വത്തിൽ വേൾഡ് ഓഫ് മ്യൂസിക്ക് അവതരിപ്പിച്ച ഹിന്ദി, മറാത്തി സംഗീത പരിപാടിയും അരങ്ങേറി
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം