മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ഇതര ഭാഷക്കാരടങ്ങുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാല സമർപ്പിച്ചു. ഗോരേഗാവ് ബങ്കൂർ നഗർ അയ്യപ്പ മഹാക്ഷേത്രത്തിൽ നടന്ന പൊങ്കാല മഹോത്സവത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പൊങ്കാല സമർപ്പിച്ചു.
ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി അഗ്‌നിപകർന്ന സമയത്ത് തന്നെയാണ് അയ്യപ്പ മഹാക്ഷേത്രത്തിലും തിരി തെളിയിച്ചത് .

കൊവിഡിന് ശേഷമുള്ള കാത്തിരിപ്പിൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് നഗരത്തിലെ ഇതര ഭാഗങ്ങളിലായി വിപുലമായ രീതിയിൽ പൊങ്കാല സമർപ്പിച്ചത്
കല്യാൺ, അംബർനാഥ് , ഡോംബിവ്‌ലി, പൻവേൽ, പവായ്, ബോറിവ്‌ലി, മീരാ റോഡ്, ഭയാന്തർ , ഉല്ലാസനഗർ തുടങ്ങി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി ഇക്കുറി പൊങ്കാല മഹോത്സവത്തിൽ അഭൂതപൂർവമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത് .
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം