ഉല്ലാസ് നഗർ ശാഖായോഗം പൊതുയോഗവും തെരഞ്ഞെടുപ്പും

0

ശ്രീനാരായണ ധർമ്മ പരിപാലന യോഗം,മുംബൈ-താനെ യുണിയനിൽപെട്ട 3879 ആം നമ്പർ ഉല്ലാസ് നഗർ ശാഖായോഗത്തിന്റെ പൊതുയോഗവും പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പും മാർച്ച് 24 ന് വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണി മുതൽ യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാറിന്റെ അദ്ധ്യക്ഷത്തിൽ ഉല്ലാസ് നഗർ ഹീരാ മാര്യേജ് ഹാൾ റോഡിലുള്ള ടെലിഫോൺ എക്സ്ചേന് സമീപത്തുള്ള ബി.ജെ.പി ജില്ലാകാര്യാലയ ഹാളിൽ വെച്ച് കൂടുന്നതാണ്.

2023 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണം,2023-2025 വർഷത്തേക്കുള്ള ശാഖാ ഭരണ സമിതി തെരെഞ്ഞെടുപ്പ് എന്നിവയാണ് മുഖ്യ അജണ്ടകൾ. വരണാധികാരിയായി യൂണിയൻ കൗൺസിൽ അംഗം ജി.ശിവരാജൻ (Mob 7738621641). പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, സെക്രെട്ടറി, യൂണിയൻ കമ്മിറ്റി മെമ്പർ,ഏഴ് കമ്മിറ്റി അംഗങ്ങൾ,മൂന്ന് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ എന്നി സ്ഥാനത്തേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുന്നതെന്ന് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here