മലാഡ് – ഗോരേഗാവ് ശാഖായോഗം പൊതുയോഗവും തെരഞ്ഞെടുപ്പും

0

ശ്രീനാരായണ ധർമ്മ പരിപാലന യോഗം,മുംബൈ-താനെ യുണിയനിൽപെട്ട 3895 ആം നമ്പർ മലാഡ് – ഗോരേഗാവ് ശാഖായോഗത്തിന്റെ പൊതുയോഗവും പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പും മാർച്ച് 19 ന് ഞായറാഴ്ച്ച രാവിലെ പത്ത് മണി മുതൽ പ്രസിഡന്റ് കെ.കെ.സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷത്തിൽ ഗോരേഗാവ് വെസ്റ്റിലെ മോത്തിലാൽ നഗറിലുള്ള ശാഖമന്ദിരത്തിൽ വെച്ച് കൂടുന്നതാണ്.

2019,2020,2021 & 2022 കാലയളവിലെ കണക്ക് അവതരണം, 2023 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണം,2023-2025 വർഷത്തേക്കുള്ള ശാഖാ ഭരണ സമിതി തെരെഞ്ഞെടുപ്പ് എന്നിവയാണ് മുഖ്യ അജണ്ടകൾ വരണാധികാരിയായി യൂണിയൻ കൗൺസിൽ അംഗം പി എസ് അനിലൻ. പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, സെക്രെട്ടറി, യൂണിയൻ കമ്മിറ്റി മെമ്പർ,ഏഴ് കമ്മിറ്റി അംഗങ്ങൾ, മൂന്ന് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ എന്നി സ്ഥാനത്തേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുന്നതെന്ന് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ അറിയിച്ചു കൂടുതൽ വിവരങ്ങൾക് 8788430928.

LEAVE A REPLY

Please enter your comment!
Please enter your name here