മുംബൈയിൽ സ്വന്തം വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ; ആസൂത്രണം മുൻ ഭർത്താവിനൊപ്പം

0

വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവർന്നതായി മലാഡ് സ്വദേശി കഴിഞ്ഞ ദിവസം പോലീസിൽ നൽകിയ പരാതിക്കൊടുവിൽ തന്റെ ഭാര്യ അറസ്റ്റിലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

സ്വന്തം വസതിയിൽ നിന്ന് 8.3 ലക്ഷം തട്ടിയെടുത്ത കേസിൽ പായൽ ഷെഡ്‌ഗെയെ പോലീസ് പിടികൂടി. കുറ്റകൃത്യത്തിന് പായൽ മുൻ ഭർത്താവുമായി ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് പറയുന്നത്

പരാതിക്കാരനായ ജ്യോതിറാം ഷെഡ്‌ഗെ എസ്റ്റേറ്റ് മാനേജരായാണ് ജോലി ചെയ്യുന്നത്. മെയ് 7 ന് ഭാര്യ പായലിനോടൊപ്പം ഒരു കുടുംബ സുഹൃത്തിനെ കാണാൻ സാംഗ്ലിയിലേക്ക് പോയിരുന്നു. മെയ് 13 ന് അവർ തിരിച്ചെത്തി ജ്യോതിറാം വീടിന്റെ പുറത്തെ വാതിൽ തുറന്നപ്പോഴാണ് അകത്തുള്ള വാതിലിന്റെ പൂട്ട് നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.

ഇതിനിടെ പായൽ ഇടയ്ക്ക് കയറി, അലമാര തകർത്തുവെന്നും അവരുടെ സാധനങ്ങളെല്ലാം അലങ്കോലമായെന്നും അറിയിച്ചു. 4.7 ലക്ഷം രൂപയും സ്വർണം, വെള്ളി ആഭരണങ്ങളും അടങ്ങിയ ബാഗ് കാണാതായിരുന്നു. അയൽവാസികളോട് അന്വേഷണം നടത്തിയ ശേഷം ജ്യോതിറാം അടുത്ത ദിവസം കുരാർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

ഡിസിപി സ്മിതാ പാട്ടീൽ, സീനിയർ ഇൻസ്പെക്ടർ സതീഷ് ഗാധ്വെ എന്നിവരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ പങ്കജ് വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

വീട്ടിലും പരിസരത്തും സിസിടിവികളൊന്നും ഉണ്ടായിരുന്നില്ല. അലമാരയ്ക്ക് ചുറ്റും കണ്ടെത്തിയ വിരലടയാളം പായലിന്റേത് മാത്രമായിരുന്നു. പായലിനോട് ആവർത്തിച്ചുള്ള അന്വേഷണങ്ങൾക്കൊടുവിലാണ് കുറ്റം സമ്മതിച്ചത്.

മെയ് 7 ന് തന്നോടൊപ്പം സാംഗ്ലി യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ഭർത്താവ് കാർ സർവീസ് ചെയ്യാൻ പോയിരുന്നുവെന്ന് പായൽ വെളിപ്പെടുത്തി. ഭർത്താവ് പോയ ഒരു മണിക്കൂറിനുള്ളിൽ തന്റെ മുൻ ഭർത്താവിനെ വിളിച്ച് വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും നൽകുകയായിരുന്നുവെന്ന് പായൽ കുറ്റസമ്മതം നടത്തി. തുടർന്ന് വീട് മോഷണം പോയെന്ന് വരുത്തിത്തീർക്കാൻ അലമാര തകർത്ത് സാധനങ്ങൾ വലിച്ചെറിഞ്ഞു.

പിന്നീട് ഭർത്താവ് കാർ സർവീസ് ചെയ്ത് മടങ്ങിയെത്തിയപ്പോൾ സാംഗ്ലിയിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ഭർത്താവിന് വീട്ടിൽ വീണ്ടും പ്രവേശിക്കാൻ അവസരം നൽകാതെയും പായൽ ശ്രദ്ധിച്ചു. സംഭവത്തിൽ പായലിനെതിരെ കേസെടുത്ത പൊലീസ്, മുൻ ഭർത്താവിനെ തിരയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here