മുംബൈയിൽ ഘാട്‌കോപ്പറിലെ ഫ്‌ളാറ്റിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0

ഘാട്‌കോപ്പറിലെ ഫ്‌ളാറ്റിലെ കുളിമുറിയിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . ദീപക് (42), റിന ഷാ (39) എന്നിവരെയാണ് വെള്ളം തുറന്നിട്ട നിലയിൽ ഷവറിന് കീഴെ തറയിൽ കണ്ടെത്തിയതെന്ന് പന്ത് നഗർ പോലീസ് പറഞ്ഞു. ദമ്പതികൾ ഗ്യാസ് ഗെയ്‌സർ ഉപയോഗിച്ചത് പ്രഥമദൃഷ്ട്യാ മരണ കാരണമായേക്കാമെന്നാണ് സൂചന. വായുസഞ്ചാരമില്ലാത്ത കുളിമുറിയിൽ ഗ്യാസ് ഗെയ്‌സർ ഉപയോഗിച്ച്‌ കുളിക്കുന്നത് പലപ്പോഴും കാർബൺ മോണോക്സൈഡ് ശ്വസിക്കാൻ ഇടയാക്കാറുണ്ടെന്നും ശ്വാസം മുട്ടിയാകാം മാറണമെന്നും വിദഗ്ദർ പറയുന്നു.

ഹോളി കളിച്ച് വീട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ് സംഭവം

Deepak & Reena Shah

ബുധനാഴ്ച രാവിലെ 501-ാം നമ്പർ ഫ്ലാറ്റിലെ ജി വിംഗിൽ താമസിച്ചിരുന്ന ഷായുടെ വീട്ടിൽ ജോലി ചെയ്യുന്ന വേലക്കാരി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പലതവണ ഡോർ ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറക്കാതിരുന്ന സാഹചര്യത്തിൽ സമീപത്തുള്ള ബന്ധുവിന്റെ സഹായത്തോടെയാണ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നതെന്ന് പോലീസ് പറഞ്ഞു.

വീട്ടിനുള്ളിൽ സംശയാസ്പദമായി ഒന്നുമില്ല, ബാത്ത്റൂമിൽ ഷവർ തുറന്നിട്ട നിലയിൽ ഇരുവരും തറയിൽ കിടക്കുന്നയാണ് കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ രാജവാഡി ആശുപത്രിയിൽ എത്തിച്ചു, അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു,

മൃതദേഹങ്ങൾ നഗ്നമാണെന്നും മുറിവുകളൊന്നും ഇല്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ദീപക്കിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ബിസിനസ്സ് ഉണ്ടായിരുന്നു, എന്നാൽ നിലവിൽ ജോലിയില്ലായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here