പീഡിത വ്യവസായങ്ങൾ പുനരുദ്ധരിക്കാനും നൂതന സംരംഭങ്ങൾക്ക് വഴികാട്ടിയാകാനും പുത്തൻ പദ്ധതികളുമായി ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ. കഴിഞ്ഞ ദിവസം മുംബൈയിൽ ചേർന്ന യോഗത്തിലാണ് ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വികസിപ്പിച്ച് ശ്രുംഖല വിപുലീകരിക്കുവാനുള്ള ആശയങ്ങൾ ചർച്ച ചെയ്തത്.
ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും വ്യവസായികൾക്ക് വാണിജ്യ, സാംസ്‌കാരിക വിനിമയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപ സാധ്യതകൾ വികസിപ്പിക്കുന്നതിനുമായി തുടങ്ങിയ സംരംഭമാണ്
ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ .
പീഡിത വ്യവസായങ്ങൾ പുനരുദ്ധരിക്കാനും നൂതന സംരംഭങ്ങൾക്ക് വഴികാട്ടിയാകാനും പുത്തൻ പദ്ധതികളാണ് ഇൻമെക്ക് മുന്നോട്ട് വയ്ക്കുന്നത്
കൈകോർത്ത് വളരുവാനുള്ള അവസങ്ങൾക്കാണ് ഇൻമെക്ക് ജാലകം തുറന്നിടുന്നതെന്ന് സെക്രട്ടറി ജനറൽ ഡോ.സുരേഷ്‌കുമാർ മധുസൂദനൻ വ്യക്തമാക്കി
വിവിധ മേഖലകളിൽ നൈപുണ്യം നേടിയവർ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുവാൻ വേദിയൊരുക്കി കൂടുതൽ ഫലപ്രാപ്തിക്ക് അവസരങ്ങൾ ഒരുക്കുകയാണ് ഇൻമെക്ക് ലക്ഷ്യമിടുന്നതെന്ന് മുംബൈ ചാപ്റ്റർ പ്രസിഡന്റ് ഡോ.പി.ജെ.അപ്രെയിൻ വ്യക്തമാക്കി
മഹാരാഷ്ട്ര ചാപ്റ്ററിന്റെ രൂപീകരണം പശ്ചിമ ഇന്ത്യയിലെ ബിസിനസ്സ് വികസനത്തിൽ പ്രധാന പങ്ക് വഹിക്കുവാൻ കഴിയുമെന്നാണ് സെക്രട്ടറി എ എൻ ഷാജി പ്രത്യാശ പ്രകടിപ്പിച്ചത്
ഈ മേഖലയിലെ തന്നെ മികച്ച സ്ഥാപനമാക്കി ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബറിന് മാറുവാൻ കഴിയുമെന്ന് വൈസ് പ്രസിഡന്റ് അബ്ദുൽ കരീം പറഞ്ഞു
യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, കേരളം, ന്യൂ ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇൻമെക്കിന് ചാപ്റ്ററുകൾ രൂപീകരിച്ചിട്ടുണ്ട് . മുംബൈയിലെ പ്രമുഖ വ്യവസായികളും പ്രൊഫഷണൽസും മഹാരാഷ്ട്ര ചാപ്റ്റർ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തു.
- ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം
- കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ
- പ്രവാസികൾക്കായി പൊതുവേദിയൊരുക്കി ഫൊക്കാന; മുംബൈ യോഗത്തിൽ പിന്തുണയുമായി കേരളീയ കേന്ദ്ര സംഘടന
- മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും വേണമെന്ന് സുരേന്ദ്രബാബു
- മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി