എളുപ്പത്തിൽ മറാഠി പഠിക്കാം; പഠന ക്ലാസുകൾക്ക് തുടക്കമിട്ട് മലയാളി സമാജം

0

മാനസരോവർ കാമോത്തെ മലയാളി സമാജവും കാമോത്തെ സീനിയർ സിറ്റിസൺ അസോസിയേഷനും സംയുക്തമായി മറാഠി ഭാഷാ പഠന ക്ലാസുകൾ ആരംഭിച്ചു.

നിത്യജീവിതത്തിൽ പ്രാദേശിക ഭാഷയുടെ ആവശ്യകതയെക്കുറിച്ച് സ്വാഗത പ്രസംഗത്തിൽ പ്രസിഡണ്ട് സി പി ജലേഷ് സംസാരിച്ചു. അദ്ധ്യാപനത്തിൽ മുപ്പത്തിയഞ്ചിലധികം വർഷത്തെ പ്രവർത്തന പരിചയമുള്ള റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായ പണ്ഡിറ്റ് റാവു ശങ്കർറാവു ബാഡ്ഗുജറിന്റെ കീഴിലാണ് ക്ലാസ്സുകൾ നടക്കുക.

ഭദ്രദീപം കൊളുത്തി ക്ലാസ്സുകൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ച പണ്ഡിറ്റ് റാവു ശങ്കർറാവു ബാഡ്ഗുജർ . ആമുഖ പ്രസംഗത്തിൽ ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളെയും അവരുടെ ഭാഷാരീതികളെക്കുറിച്ചും സംസാരിച്ചു.

മറാഠി അദ്ധ്യാപകനെ പഠിതാക്കൾക്കായി സെക്രട്ടറി ശിവപ്രസാദ് പരിചയപ്പെടത്തി. ട്രഷറർ ഗോകുൽദാസ് നന്ദി പ്രകാശനം നടത്തി. ജോയിന്റ് സെക്രട്ടറിമാരായ ചന്ദ്രൻ മാടത്തുംകര, ലീനാ പ്രേമാനന്ദ് ജോയിന്റ് ട്രഷറർ ലിജി രാധാകൃഷ്ണൻ കമ്മറ്റിയംഗങ്ങളായ ദിലീപ് കുമാർ , പ്രേമാനന്ദ് തൈക്കാണ്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മറാഠി പഠിക്കാനെത്തിയ പത്തു വയസ്സു മുതൽ എഴുപതു വയസ്സു വരെയുള്ളവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here