കേന്ദ്ര സര്‍ക്കാറിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ ‘ചലോ രാജ്ഭവന്‍’ മാര്‍ച്ച് 13ന്

0

കേന്ദ്ര സര്‍ക്കാറിന്‍റെ ജനദ്രോഹ നടപടികളും മോദി-അദാനി അവിശുദ്ധ ബന്ധവും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ എ.ഐ.സി.സി ആഹ്വാനം ചെയ്ത ‘ചലോ രാജ്ഭവന്‍’ മാര്‍ച്ച് 13ന് നടക്കും. എംപി.സി.സിയുടെ നേതൃത്വത്തില്‍ ഗിർഗാവ് ചൗപാട്ടിയിൽ നിന്ന്​ വൈകുന്നേരം മുന്നു മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് രാജ് ഭവനിൽ അവസാനിക്കും മറാരാഷ്ട്രയിലെ സീനിയർ നേതാക്കയും പ്രവർതകരും അടക്കം ആയിരങ്ങൾ മാർച്ചിൽ പങ്കെടുക്കുമെന്ന് ജോജോ തോമസ് പറഞ്ഞു.

വസായ് – വീരാർ ജില്ലാ കോൺഗ്രസ് കമിറ്റിയുടെ നീരീക്ഷകനും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസിന്റെ നേത്യത്വത്തിൽ മാർച്ച് വിജയിപ്പിക്കുന്നതിനായി ജില്ലയിൽ ചേർന്ന യോഗത്തിൽ നിരവധി പാർട്ടി പ്രവർത്തകർ പേർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here