വൈവിധ്യമാർന്ന കലാപരികളോടെ ഉല്ലാസനഗറിൽ വനിതാദിനാഘോഷം

0

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന വനിതാദിനാഘോഷം വൈവിദ്ധ്യമർന്ന കലാപരിപാടികളോടെ നടന്നു.

അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിച്ച ചടങ്ങ് കൈരളി ഹാളിലാണ് അരങ്ങേറിയത്. സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യപ്രവർത്തകയും AIMA വിമൻസ് വിംഗ് കൺവീനറും ലോക കേരളസഭാംഗവുമായ രാഖി സുനിൽ മുഖ്യാതിഥിയായിരുന്നു

ലോക കേരളസഭാംഗം പി.കെ ലാലി, അഡ്വ. ജി എ കെ നായർ, പ്രതിഭ നായർ, പ്രീതി പിള്ള, അനിത രാധാകൃഷ്ണൻ, അജയകുമാർ വി നായർ, മോഹൻ ജി നായർ സരസ്വതി നാരായണൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡണ്ട്‌ സുരേഷ്കുമാർ അധ്യക്ഷപ്രസംഗവും ആർ ബി കുറുപ്പ് നന്ദിയും രേഖപ്പെടുത്തി. ഉല്ലാസ് ആർട്സ് ആൻഡ് വെൽഫയർ അസോസിയേഷൻ വനിതാവിഭാഗം അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി.അനിത രാധാകൃഷ്ണനും ശ്രീലക്ഷ്മിയും അവതാരകരായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here